»   » ഇവിടെ വച്ചാണ് ബാഹുബലിയെ കൊന്നത്??? കാരണവും വെളിപ്പെടുത്തി കട്ടപ്പ!!! വീഡിയോ കാണാം!!!

ഇവിടെ വച്ചാണ് ബാഹുബലിയെ കൊന്നത്??? കാരണവും വെളിപ്പെടുത്തി കട്ടപ്പ!!! വീഡിയോ കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ചലച്ചിത്ര പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. ഒന്നാം ഭാഗത്തിലേതുപോലെ രാജമൗലി ഒരുക്കുന്ന ദൃശ്യ വിസ്മയം കാണുന്നതിന് വേണ്ടി മാത്രമല്ല പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. അതിനപ്പുറം അവര്‍ക്കറിയേണ്ടത് ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

ആ ചിത്രത്തിനായി പ്രേക്ഷകര്‍ ഏപ്രില്‍ 28 വരെ കാത്തിരിക്കണമെന്നായിരുന്നു സംവിധായകനും അണിയറ പ്രവര്‍ത്തകരും പറഞ്ഞത്. എന്നാല്‍ ആ രഹസ്യം കട്ടപ്പ തന്നെ ഇപ്പോള്‍ പുറത്താക്കിയിരിക്കുകയാണ്. ബാഹുബലിയെ കട്ടപ്പ കൊലപ്പെടുത്തിയ സ്ഥലം രാജമൗലി തന്നെ കാണിച്ചു തരുന്നുണ്ട്. ബാഹുബലിയുടെ ചിത്രീകരണ സ്ഥലത്തൂടെ അനുപമ ചോപ്ര നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോയിലാണ് ഈ കാര്യങ്ങളുള്ളത്.

ബാഹുബലിയുടെ ലൊക്കേനില്‍ അനുപമ ചോപ്ര നടത്തിയ സന്ദര്‍ശനത്തിന്റെ വീഡിയോയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. സംവിധായകന്‍ എസ്എസ് രാജമൗലി, ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിള്‍, നായകന്‍ പ്രഭാസ്, കട്ടപ്പയായി വേഷമിടുന്ന സത്യരാജ് എന്നിവരാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. പതിനേഴ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ബാഹുബലിയെ കൊന്ന സ്ഥലം ഏതാണെന്ന് വെളിപ്പെടുത്തിയത് സംവിധായകന്‍ രാജമൗലി തന്നെയാണ്. വീഡിയോ ചിത്രീകരിക്കാനായി അനുപമ ചോപ്ര എത്തിയ സ്ഥലത്തുവച്ചു തന്നെയായിരുന്നു ബാഹുബലി കൊല്ലപ്പെട്ടത്. വീഡിയോയില്‍ ആ സ്ഥലം കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട് രാജമൗലി.

പുറത്ത് ബാഹുബലിയേക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രത്തേക്കുറിച്ചുള്ള ആളുകളുടെ പ്രതീക്ഷയും ചിത്രത്തെ ബാധിക്കുന്നില്ലെന്ന് രാജമൗലി പറഞ്ഞു. കാരണം അതൊന്നും ഇവിടുത്തെ കോലാഹലത്തില്‍ കേള്‍ക്കില്ല. പുറത്തുള്ളതിനേക്കാള്‍ വലിയ കോലാഹമാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ജോലികളുണ്ട് എല്ലാവരും ജോലിത്തിരക്കിലായതിനാല്‍ അതൊന്നും ശ്രദ്ധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ പോയാലും എല്ലാവരും തന്നോട് ചോദിക്കുന്നത് ഒരേ ചോദ്യമാണെന്ന് സത്യരാജ് പറഞ്ഞു. ബാഹുബലിയെ കൊലപ്പെടുത്തന്ന കട്ടപ്പയായി വേഷമിടുന്നത് സത്യരാജാണ്. എന്നാല്‍ തന്റെ കുടുംബത്തിലെ ആരും തന്നോട് ഇതിനേക്കുറിച്ച് ചോദിച്ചിട്ടില്ല. അത് ധാര്‍മികതയല്ലെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് പോലും ഇതിന്റെ രഹസ്യം അറിയില്ലെന്നും സത്യരാജ് പറഞ്ഞു.

എന്താണ് ആ കാരണമെന്ന് അനുപമയുടെ ചോദ്യത്തിന് സത്യരാജ് ഉത്തരം നല്‍കി. സംവിധായകന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ ബാഹുബലിയെ കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ലളിതമായി തനിക്ക് പറയാവുന്ന കാര്യം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ ഇതേക്കുറിച്ച് തന്നോട് ചോദിക്കുന്നത് താന്‍ തമാശയായിട്ടേ എടുക്കാറുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സിനിമ ഒരു സുപ്പര്‍ ഹിറ്റാകുമെന്നും ഈ കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും തനിക്കറിയാമായിരുന്നു, താന്‍ അത് പ്രതീക്ഷിച്ചിരുന്നെന്നും സത്യരാജ് പറഞ്ഞു. എന്നാല്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ തന്റെ കഥാപാത്രത്തേക്കുറിച്ച് സംസാരിക്കുന്നു. നോട്ട് നിരോധനത്തില്‍ ആളുകള്‍ ബാഹുബലിയെ എന്തിന് കട്ടപ്പ കൊന്നു എന്നതുമായി ബന്ധപ്പെട്ട് ട്രോള്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷമായി ഒരു ചിത്രത്തിന് വേണ്ടി മാത്രമാണ് പ്രഭാസ് പ്രവര്‍ത്തിച്ചത്. ഇതിനിടെ ചെറു ചിത്രങ്ങളില്‍ അഭിനയിച്ചിട്ട് പിന്നീട് വന്ന് ഇത് ചെയ്യാം എന്ന ആഗ്രഹിച്ചെങ്കിലും സാധിച്ചിട്ടില്ലെന്ന് പ്രഭാസ് പറഞ്ഞു. താന്‍ വീട്ടിലെത്തുമ്പോള്‍ പ്രഭാസ് മാത്രമാണെന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകാറില്ലെന്നും പ്രഭാസ് പറഞ്ഞു.

വീഡിയോ കാണാം...

English summary
The film has been kept so much of a secret, we are surprised it is covered under Official Secrets Act! But it is time Mahishmati starts revealing its secrets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam