»   » പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

പ്രഭാസിന് വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും, പത്തും നൂറും ആയിരവുമല്ല, അതുക്കും മേലെ !!

By: Rohini
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് വരെ പ്രഭാസ് എന്ന നടനെ തെലുങ്ക് സിനിമാ ലോകത്തിന് പുറത്തേക്ക് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ബാഹുബലി ആദ്യ ഭാഗം റിലീസ് ചെയ്തപ്പോഴേക്കും ഇന്ത്യയിലെ മുന്‍നിര താരങ്ങളിലൊരാളായി, ബാഹുബലി ടു റിലീസാകുമ്പോഴേക്കും അന്താരാഷ്ട്ര താരവുമായി.

സൗത്ത് ഇന്ത്യന്‍ താരരാജാക്കന്മാര്‍ക്ക് നേടാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടം ഇനി പ്രഭാസിന് സ്വന്തം!!!


ബാഹുബലി ദ ബിഗിനിങ് റിലീസായത് മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ് പ്രഭാസിന്റെ വിവാഹം. പെണ്ണിനെ കണ്ട് വച്ചു എന്നും ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസായാല്‍ വിവാഹം ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതൊക്കെ ഗോസിപ്പാണെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം.


പ്രതിഫലം കോടികള്‍, പക്ഷെ ചിത്രീകരണ സമയത്ത് പ്രഭാസിന്റെ കൈയില്‍ ഉണ്ടായിരുന്നത് എത്രയാണെന്ന് അറിയണോ ?


വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഇതുവരെ അക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അങ്ങനെ നടന്ന ആലോചനകളില്‍ എത്ര ആലോചനകള്‍ ഈ കാലത്തിനുള്ളില്‍ പ്രഭാസിന് വന്നു എന്ന് അറിഞ്ഞാല്‍ ഞെട്ടും..!!


പത്തും നൂറും ആയിരവുമല്ല

ബാഹുബലി ദ ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടത്രെ. ഒരു ദേശീയ മാധ്യമമാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാല്‍ പൂര്‍ണമായും ബാഹുബലി ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.


നീണ്ട അഞ്ച് വര്‍ഷം

ബാഹുബലി ചിത്രങ്ങള്‍ക്കായി പ്രഭാസ് നല്‍കിയ ഡേറ്റ് 600 ദിവസമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രഭാസ്. ബോഡിബില്‍ഡപ്പിനും മറ്റുമൊക്കെയായിരുന്നു അഞ്ച് വര്‍ഷം ആവശ്യം. ശിവദു എന്ന കഥാപാത്രത്തിനായി 82 കിലോയും ബാഹുബലി എന്ന കഥാപാത്രത്തിനായി 105 കിലോയും ശരീര ഭാരം കൂട്ടേണ്ടതുണ്ടായിരുന്നു.


ബോളിവുഡില്‍ അവസരം കിട്ടിയിട്ടും

അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹാലോചനകള്‍ മാത്രമല്ല, ചില നല്ല അവസരങ്ങളും പ്രഭാസ് വേണ്ട എന്ന് വച്ചിട്ടുണ്ട്. ബാഹുബലി ദ ബിഗിനിങിന് ശേഷം ധാരാളം നല്ല അവസരങ്ങള്‍ പ്രഭാസിനെ തേടി വന്നിരുന്നു. ബോളിവുഡില്‍ നിന്ന് വരെ നല്ല കഥാപാത്രങ്ങള്‍ തേടിയെത്തി. എന്നാല്‍ പൂര്‍ണമായും ബാഹുബലി ദ കണ്‍ക്ലൂഷനില്‍ ശ്രദ്ധിക്കേണ്ടത് കൊണ്ട് അതൊക്കെ നിരസിക്കുകയായിരുന്നു.


ഗോസിപ്പുകളില്ലാത്ത നടന്‍

സൗത്ത് ഇന്ത്യയില്‍ ഗോസിപ്പുകള്‍ അധികം കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത നടനാണ് പ്രഭാസ്. നടന്റെ പേരില്‍ പ്രണയ ഗോസിപ്പുകളോ വിവാദങ്ങളോ ഉണ്ടായിട്ടില്ല. സൗത്ത് ഇന്തയിലെ വളരെ നാണം കുണുങ്ങിയായ അഭിനേതാവ് എന്നാണ് പ്രഭാസിനെ കുറിച്ച് അറിയപ്പെടുന്നത്.


പ്രഭാസിനറിയാത്ത ഒരു കാര്യം

ബാഹുബലി ചിത്രങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ നടനാണ് പ്രഭാസ്. എന്നാല്‍ ഇപ്പോഴും താനൊരു 'ഇന്റര്‍നാഷണല്‍ ആക്ടര്‍' ആണെന്ന സത്യം പ്രഭാസിന് അറിയില്ലത്രെ. ഇപ്പോഴും തെലുങ്ക് സിനിമാ ലോകത്ത് മാത്രം അടങ്ങി നില്‍ക്കുന്നു പ്രഭാസിന്റെ സ്വപ്‌നങ്ങള്‍.

English summary
Baahubali 2 star Prabhas turned down 6000 marriage proposals
Please Wait while comments are loading...

Malayalam Photos

Go to : More Photos