»   » മൂന്ന് ദിവസം കൊണ്ട് ബാഹുബലി നേടിയ കലക്ഷന്‍, ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ചിത്രത്തിന് കഴിയുമോ?

മൂന്ന് ദിവസം കൊണ്ട് ബാഹുബലി നേടിയ കലക്ഷന്‍, ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ചിത്രത്തിന് കഴിയുമോ?

By: Rohini
Subscribe to Filmibeat Malayalam

ജയ് മഹിഷ്മതി !! ഇന്ത്യന്‍ സിനിമകളില്‍ അത്ഭുതങ്ങളും റെക്കോഡര്‍ഡുകളും സൃഷ്ടിച്ച് എസ് എസ് രാജമൗലിയുടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രദര്‍ശനം തുടരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ വരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഞെട്ടും !!

തകര്‍ക്കാന്‍ കഴിയില്ല ആര്‍ക്കും, ബാഹുബലി 2 ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് കേട്ടാല്‍ ഞെട്ടും !!


ആദ്യ ദിവസം തന്നെ 121 കോടി രൂപ കലക്ഷന്‍ നേടിയ ബാഹുബലി മൂന്ന് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ നേടിയത് 500 കോടിയ്ക്ക് (എല്ലാ ഭാഷകളിലും) മുകളില്‍ ഗ്രേസ് കലക്ഷനാണ്.


ഇന്ത്യയില്‍ നിന്ന് മാത്രം

മൂന്ന് ദിവസസത്തെ പ്രദര്‍ശനത്തിലൂടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 385 കോടിരൂപയാണ്. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും ബാഹുബലി പൊട്ടിച്ചെറിഞ്ഞു.


ആഗോളതലത്തില്‍

യുഎസ്സിലെയും കാനഡയിലെയും ആസ്‌ട്രേലിയയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയുമൊക്കെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാഹുബലി മൂന്ന് ദിവസം കൊണ്ട് നേടിയത് 506 കോടി രൂപയാണ്. എല്ലാ ഭാഷകളിലുമായിട്ടാണ് ഈ കണക്ക്


ഇത് ചരിത്രമാവും

ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ജെയിംസ് കാമറോണിന്റെ അവതാറാണ്. 1200 കോടിയോളം ചെലവിട്ട് ഒരുക്കിയ അവതാര്‍ ആകെ നേടിയ കലക്ഷന്‍ രണ്ടായിരം കോടിയ്ക്ക് താഴെയാണ്. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഈ വിജയ യാത്ര തുടരുകയാണെങ്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അവതാറിന്റെ റെക്കോഡ് പൊട്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍


ആദ്യ ദിവസം ഞെട്ടിച്ചു

മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലായിട്ടാണ് ബാഹുബലി തിയേറ്ററിലെത്തിയത്. 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത് 121 കോടി രൂപയാണ്. ബോക്‌സോഫീസ് ചരിത്രത്തില്‍ ഇത് പുതിയ റെക്കോഡാണ്. അമ്പത് കോടിയായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിന്റെ ഓപ്പണിങ് ഡേ കലക്ഷന്‍.

English summary
‘Baahubali 2: The Conclusion’ worldwide Box-office collection Day 3: Film zooms past the 500-crore mark
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam