പ്രണയം, പ്രതികാരം, യുദ്ധം, ഒപ്പം ആ രഹസ്യവും!!! കണ്ണഞ്ചിപ്പിക്കുന്ന ബാഹുബലി ട്രെയിലര്‍!!!

ആന്ധ്രയിലും തെലുങ്കാനയിലുമായി 300 തിയറ്ററുകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. 2.2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ യുദ്ധ രംഗങ്ങള്‍ക്കാണ് മുന്‍തൂക്കം.

By Karthi

ഇന്ത്യന്‍ സിനിമാ ലോകം ആക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യ വിസ്മയം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സിനിമയുടെ ട്രെയിലറിന് വേണ്ടി ആരാധകര്‍ ആകാംഷാ പൂര്‍വം കാത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. 2015 ജൂലൈ പത്തിനായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

ബാഹുബലിയുടെ ഒന്നാം ഭാഗത്തേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ദൃശ്യ വിരുന്നായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. പ്രേക്ഷകരില്‍ ഏറെ ഉദ്വേഗം നിറയ്ക്കുന്ന ട്രെയിലറിന് 2 മിനിറ്റും 22 സെക്കന്റുമാണ് ദൈര്‍ഘ്യം. ഇതിനുള്ളില്‍ പ്രണയവും പ്രതികാരവും യുദ്ധവും പ്രേക്ഷകര്‍ ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന കട്ടപ്പയുടെ ആ രഹസ്യവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ട്രെയിലറിന്റെ ചരിത്ര നേട്ടങ്ങള്‍

ട്രെയിലറിന് വേണ്ടി ഒരു ടീസര്‍ ഇറക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വ്യാഴാഴ്ച റീലീസ് ചെയ്ത ട്രെയിലറിന്റെ റിലീസിംഗ് തിയതി അറിയിച്ചുകൊണ്ടുള്ള ടീസര്‍ തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. ആന്ധ്രയിലും തെലുങ്കാനായിലും മാത്രമായി തെരഞ്ഞെടുത്ത മൂന്നൂറ് തിയറ്ററുകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ട്രെയിലര്‍ ഇറങ്ങിയിട്ടുണ്ട്.

പ്രഭാസും റാണയും നേര്‍ക്കുനേര്‍

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പ്രഭാസിന്റേയും റാണ ദഗുബതിയുടേയും പോരാട്ടം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ട്രെയിലറിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത് ബാഹുബലിയാണ്. ചിത്രം ഒരു ദൃശ്യ വിസ്മയമാകുമെന്ന് കാര്യത്തില്‍ ട്രെയിലര്‍ കാണുന്ന ആര്‍ക്കും സംശയമുണ്ടാകില്ല.

കീരവാണിയുടെ പശ്ചാത്തല സംഗീതം

ട്രെയിലറിനെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം അതിന്റെ പശ്ചാത്തല സംഗീതമാണ്. എംഎം കീരവാണിയുടെ സംഗീതം ട്രെയിലറിലെ രംഗങ്ങള്‍ക്ക് കൂടുതല്‍ തീവ്രത നല്‍കുന്നു. അത് സംഘട്ടനമാണെങ്കിലും പ്രണയ രംഗമാണെങ്കിലും. ഒന്നാം ഭാഗത്തിനും മനോഹരമായ സംഗീതമൊരുക്കിയത് കീരവാണിയായിരുന്നു.

കട്ടപ്പ എന്ന സമസ്യ

കട്ടപ്പ എന്തിന് ബാഹുബലി കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിന്റെ ആകാംഷയെ ഒരിക്കലൂടെ ഊട്ടി ഉറപ്പിക്കുകയാണ് ട്രെയിലര്‍. യുദ്ധത്തില്‍ ഇത്രമേല്‍ പ്രാവീണ്യമുള്ള ബാഹുബലിയെ കൊല്ലാന്‍ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യം ഒന്നാം ഭാഗത്തില്‍ ഉന്നയിക്കുന്നുണ്ട്. കട്ടപ്പ കൂടെയുള്ളപ്പോള്‍ തന്നെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്നാണ് രണ്ടാം ഭാഗത്തില്‍ ബാഹുബലി പറയുന്നത്. അപ്പോള്‍ പിന്നെ എങ്ങനെ അത് സംഭവിച്ചു എന്ന ചോദ്യം വീണ്ടും പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു.

ബാഹുബലിയുടെ നായിക

രണ്ടാം ഭാഗത്തില്‍ നായികയായി എത്തുന്ന അനുഷകയാണ് ട്രെയിലറിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യം. അനുഷ്‌കയുടെ സംഘട്ടന രംഗങ്ങളും ട്രെയിലറിലുണ്ട്. മുന്‍ സിനിമകളില്‍ മികച്ച രീതിയില്‍ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള അനുഷ്‌ക ബാഹുബലിയിലും യുദ്ധം ചെയ്യുന്നുണ്ട്. ഒന്നാം ഭാഗത്തില്‍ നായികയായിരുന്ന തമന്നയ്ക്ക് ട്രെയിലറില്‍ കാര്യമായ സാന്നിദ്ധ്യമാകാന്‍ കഴിഞ്ഞിട്ടില്ല. രമ്യാ കൃഷ്ണനും, നാസറും സത്യരാജും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്.

ബാഹുബലി എന്ന ദൃശ്യവിസ്മയം

മികവുറ്റ ദൃശ്യങ്ങളായിരുന്നു ബാഹുബലിയുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാം ഭാഗത്തിലും അതേ മികവ് സംവിധായകന്‍ പുലര്‍ത്തുന്നുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഏറെ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളും യുദ്ധരംഗങ്ങളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ബാഹുബലിയുടെ ഒന്നാം ഭാഗം. അതിലും അധികമാണ് രണ്ടാം ഭാഗത്തിന്റെ മുതല്‍ മുടക്ക്. ലോക സിനിമയിലെ തന്നെ മികച്ച അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഏപ്രില്‍ 28ന് തിയറ്ററിലേക്ക്

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു മാസം കൂടെ. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.

ട്രെയിലർ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X