»   » മഹേന്ദ്ര ബാഹുബലിയായി മണവാളന്‍ എത്തി; ചരിച്ച് ചത്തില്ലെങ്കില്‍ പിന്നെ കാണാം... ന്റെ പൊന്നോ...

മഹേന്ദ്ര ബാഹുബലിയായി മണവാളന്‍ എത്തി; ചരിച്ച് ചത്തില്ലെങ്കില്‍ പിന്നെ കാണാം... ന്റെ പൊന്നോ...

Posted By: Rohini
Subscribe to Filmibeat Malayalam

റീമിക്‌സ് വീഡിയോകള്‍ തയ്യാറാക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്റാണ്. ഡബ്‌സ്മാഷൊക്കെ ഇത്രയേറെ സജീവമാകുന്ന സാഹചര്യത്തില്‍ റീമിക്‌സ് വീഡിയോകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ നല്ല സ്വീകരണം ലഭിക്കാറുണ്ട്.

വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയ മലയാളി നായികമാര്‍; ചിലര്‍ക്ക് മതവും ജീവിതവും നഷ്ടപ്പെട്ടു!!

ഇപ്പോഴിതാ അത്തരത്തിലൊരു റീമിക്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തംരംഗം സൃഷ്ടിയ്ക്കുന്നു. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രം ബാഹുബലിയായി എത്തുന്നതാണ് ഈ റീമിക്‌സ് വീഡിയോയില്‍ കാണിക്കുന്നത്.

ആരാണ് മണവാളന്‍

സലിം കുമാറിന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് മണവാളന്‍. പുലിവാല്‍ കല്യാണം എന്ന ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച ഈ കഥാപാത്രം ഇന്ന് ട്രോളന്മാരുടെ ഹീറോ ആണ്..

ബാഹുബലിയായി മണവാളന്‍

ബാഹുബലി ദ കണ്‍ക്ലൂഷന്റെ ട്രെയിലര്‍ ഇറങ്ങിയതോടെ മണവാളനെ ബാഹുബലിയാക്കി ട്രെയിലര്‍ ഇറക്കിയിരിക്കുകയാണ് മുഹമ്മദ് ഫാരിസ് എന്ന യുവാവ്. പുലിവാല്‍ കല്യാണത്തിലെ ചില രംഗങ്ങള്‍ ഉള്‍ക്കൊണ്ടിച്ചുള്ള വീഡിയോയില്‍ മണവാളനാണ് ബാഹുബലി.

സലിം കുമാറിന് ഇഷ്ടമായി

വീഡിയോ സലിം കുമാറിന് നന്നായി ഇഷ്ടമായി. താരം തന്നെയാണ് മുഹമ്മദ് ഫാരിസിനെ അഭിനന്ദിച്ചുകൊണ്ട് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. 12 ആയിരത്തിലധികം ലൈക്കുകളും മൂവ്വായിരത്തിലധികം ഷെയറുകളും ഇതിനോടകം ഈ വീഡിയോയ്ക്ക് കിട്ടി കഴിഞ്ഞു.

കണ്ടു നോക്കൂ

മണവാളന്‍ ബാഹുബലിയായി എത്തുന്ന വീഡിയോ കാണൂ.. ചിരിച്ചു മരിച്ചാല്‍ വീഡിയോ എഡിറ്റ് ചെയ്ത മുഹമ്മദ് ഫാരിസോ അഭിനയിച്ചു തകര്‍ത്ത സലിം കുമാറോ ഫില്‍മിബീറ്റോ ഉത്തരവാദിയായിരിക്കില്ല എന്ന് ഇതിനോടൊപ്പം അറിയിച്ചുകൊള്ളുന്നു.

English summary
Baahubali 2 Trailer Remix With Salim Kumar Comedy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam