»   » ഒരു സിംഹാസനത്തില്‍ വില്ലനും നായകനും ഇരിക്കണം! ബാഹുബലിയുടെയും ഭല്ലാല ദേവന്റെയും അടുത്ത യുദ്ധം തുടങ്ങി

ഒരു സിംഹാസനത്തില്‍ വില്ലനും നായകനും ഇരിക്കണം! ബാഹുബലിയുടെയും ഭല്ലാല ദേവന്റെയും അടുത്ത യുദ്ധം തുടങ്ങി

By: Teresa John
Subscribe to Filmibeat Malayalam

സിനിമയില്‍ വില്ലനും നായകനും തമ്മിലുള്ള ശത്രുത മാത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളതെങ്കില്‍ അണിയറയ്ക്കുള്ളില്‍ അവരുടെ സൗഹൃദം എത്ര വലുതായിരിക്കുമെന്ന് ആരും തിരിച്ചറിയാറില്ല. എന്നാല്‍ ബാഹുബലിയിലെ പ്രഭാസും റാണ ദഗ്ഗുപതിയും വില്ലനും നായകനുമായിട്ടാണ് സിനിമയില്‍ അഭിനയിച്ചതെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്.

prabhas-rana-duggupathi

ബാഹുബലിയ്ക്ക് ശേഷം സിനിമയിലെ താരങ്ങള്‍ കണ്ടുമുട്ടുകയും സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെക്കുന്നതും പതിവായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ ദിവസം അനുഷ്‌കയും പ്രഭാസും റാണയും ഒന്നിച്ചുള്ള ചിത്രം പുറത്ത് വന്നിരുന്നു. പിന്നാലെ റാണ ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

ദിലീപ് കാവ്യ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു! ദോഷത്തിന് പരിഹാരം വിവാഹമോചനം? ജോത്സ്യന്റെ പ്രവചനം!!

ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ബാഹുബലിയും ഭല്ലാല ദേവനും സിംഹാസനത്തില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. മഹിഷ്മതിയെ മിസ് ചെയ്യുന്നെന്നും മനസ് കൊണ്ട് അവിടെ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നും, സിനിമയുടെ ചിത്രീകരണത്തിനിടെ കാണിച്ച് കൂട്ടിയ മണ്ടത്തരങ്ങള്‍ എന്നും പറഞ്ഞാണ് റാണ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

English summary
Baahubali actor Rana Daggubati shares a photo with Prabhas and we want to revisit kingdom of Mahishmati
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam