»   » ഒടുവില്‍ കട്ടപ്പ മാപ്പ് പറഞ്ഞു!!! പ്രതീക്ഷയോടെ ബാഹുബലി കര്‍ണാടകത്തിലേക്ക്???

ഒടുവില്‍ കട്ടപ്പ മാപ്പ് പറഞ്ഞു!!! പ്രതീക്ഷയോടെ ബാഹുബലി കര്‍ണാടകത്തിലേക്ക്???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. 28ന് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ചിത്രം കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് കര്‍ണാടകത്തിലെ ചില സംഘടനകള്‍.

ഒമ്പത് വര്‍ഷം മുമ്പ് സത്യരാജ് കര്‍ണാടകയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് സത്യരാജ് അഭിനയിക്കുന്ന ബാഹുബലി രണ്ടാം ഭാഗം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചത്. സത്യരാജ് മാപ്പ് പറയാതെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നായിരുന്നു സംഘടനകളുടെ തീരുമാനം.

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അവരോട് മാപ്പ് ചോദിക്കുന്നതായി കട്ടപ്പ പറഞ്ഞു. കാവേരി നദീ ജല വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ വച്ച് തമിഴന്മാര്‍ അപമാനിക്കപ്പെട്ട സംഭവത്തിലായിരുന്നു കര്‍ണാടകക്കാരെ പട്ടി എന്ന് സത്യരാജ് പരാമര്‍ശിച്ചത്.

താന്‍ കര്‍ണാടകയ്‌ക്കോ കന്നട ജനങ്ങള്‍ക്കോ എതിരല്ലെന്നും സത്യരാജ് പറഞ്ഞു. ഈ ഒമ്പത് വര്‍ഷത്തിനിടെ ബാഹുബലി ഉള്‍പ്പെടെ 30ഓളം സിനിമകളില്‍ അഭിനയിച്ചു. അവയെല്ലാം കന്നടയില്‍ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ സഹായികളില്‍ കന്നടക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂ ടൂബില്‍ നിന്ന് ഒമ്പത് വര്‍ഷം മുമ്പ് താന്‍ നടത്തിയ പ്രസ്താവനയുടെ വീഡിയോ ഇപ്പോള്‍ കണ്ട ആളുകള്‍ക്ക് വേദനിച്ചിട്ടുണ്ടാകാം. അവരോട് മാപ്പ് പറയുന്നു. എന്റെ പ്രവര്‍ത്തിയുടെ പേരില്‍ ആയിരങ്ങളുടെ അധ്വാനത്തെ ബാധിക്കാന്‍ പാടില്ലെന്നും സത്യരാജ് പറഞ്ഞു.

സത്യരാജ് മാപ്പ് പറഞ്ഞതോടെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രം പ്രദര്‍ശിപ്പാക്കാന്‍ അനുവദിക്കില്ലെന്ന സംഘടനകളുടെ തീരുമാനത്തിന് കര്‍ണാടക ഫിലിം ചേമ്പറിന്റെ പിന്തുണയുമുണ്ടായിരുന്നു.

ബാഹുബലിയുടെ പ്രദര്‍ശനം വിലക്കിയ കര്‍ണാടകത്തിലെ ജനങ്ങളോട് അപേക്ഷയുമായി ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലി എത്തി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രാജമൗലി അപേക്ഷ നടത്തിയത്. ഒമ്പത് വര്‍ഷം മുമ്പുണ്ടായ വിഷയത്തിന്റെ പേരില്‍ ഇപ്പോള്‍ സിനിമ വിലക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സത്യരാജ് ബാഹുബലിയുടെ നിര്‍മാതാവോ സംവിധായകനോ അല്ല. സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. സിനിമാ കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു നഷ്ടവുമില്ലെന്നും രാജമൗലി പറഞ്ഞു.

ഏപ്രില്‍ 28നാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയറ്ററിലെത്തുന്നത്. അന്നേ ദിനം കര്‍ണാടകത്തില്‍ സംസ്ഥാന ബന്ദിനും ആഹ്വാനമുണ്ട്. സത്യരാജ് മാപ്പ് പറഞ്ഞതിനാല്‍ സിനിമ പ്രശ്‌നങ്ങളില്ലാതെ പ്രദര്‍ശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടകയിലെ വിതരണക്കാര്‍.

English summary
Just a week ahead of the release of Baahubali - the Conclusion, actor Sathyaraj has apologised for his comments calling Kannadigas 'dogs'. He however said he will continue to fight for the rights of Tamils.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam