ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ കലക്ഷന്‍ റെക്കോര്‍ഡുമായി ബാഹുബലി

By Anwar Sadath

ഹൈദരാബാദ്: ട്രെയിലര്‍ വന്നതുമുതല്‍ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും മുകളില്‍ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെമ്പാടും വിവിധ ഭാഷകളില്‍ വൈഡ് റിലീസ് ചെയ്ത ചിത്രം, ആദ്യദിനം നേടിയ കലക്ഷനില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ ദിന കലക്ഷനില്‍ ഈ വര്‍ഷത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ എക്കാലെത്തെയും വലിയ റെക്കോര്‍ഡാണ് സിനിമ തിരുത്തിയത്. ആദ്യദിനം 50 കോടിരൂപ ചിത്രം നേടിയതായാണ് ട്രേഡ് അനലിസ്റ്റ് തരുണ്‍ ആദര്‍ശ് തന്റെ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

baahubali

200 കോടി രൂപ മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരുന്നു ബാഹുബലി. ആദ്യ അഞ്ചുദിനം കഴിയുമ്പോഴേക്കും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നുമാത്രമല്ല. ഏറ്റവും കൂടുതല്‍ പണം വാരുന്ന പടമായി ബാഹുബലി മാറുമെന്നും സിനിമാ വിദഗ്ധര്‍ കണക്കു കൂട്ടുന്നു.

തെലുങ്ക്, തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഹിന്ദി, മലയാളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിട്ടുമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക തീയേറ്ററുമുന്നിലും രണ്ടാം ദിവസവും വന്‍ പ്രേക്ഷകരാണ് എത്തിയിരിക്കുന്നത്. പൗരാണിക കഥാപാത്രങ്ങളും വിഷ്വലുകളും കൊണ്ട് സമ്പന്നമായ ചിത്രം നിരൂപക പ്രശംസയും പിടിച്ചുപറ്റിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X