50 ദിനങ്ങള്‍, ബാഹുബലി വാരികൂട്ടിയത് എത്രയാണെന്നോ?
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോഡുകള്‍ ഭേദിച്ചു മുന്നേറ്റം തുടരുകയാണ്. ചിത്രം പുറത്തിറങ്ങി 50 ദിനങ്ങള്‍ പിന്നിടുമ്പോള്‍ 565 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
600 കോടി ക്ലബിനു തൊട്ടരികെയാണ് ചിത്രം. ഇപ്പോഴും തീയറ്ററുകളില്‍ വന്‍പ്രേക്ഷക പിന്തുണയുമായി പ്രദര്‍ശനം തുടരുകയാണ്. രാജ്യത്ത് 600 തീയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തിയത്. നൂറു വര്‍ഷത്തിനിടെ ഏറ്റവും കാശുവാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബാഹുബലി കുതിച്ചുകയറിയത്.

അമീര്‍ ഖാന്റെ പി.കെയാണ് ഒന്നാം സ്ഥാനത്ത്. 700 കോടി ക്ലബ്ബിലാണ് പി.കെ. ഈ സ്ഥിതി തുടര്‍ന്നാല്‍ 'പികെ' നേടിയ കളക്ഷന്‍ റിക്കാര്‍ഡ് ബാഹുബലി തകര്‍ക്കാനാണ് സാധ്യത. 754 കോടി രൂപയാണു പികെ നേടിയിരുന്നത്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് ബാഹുബലി


Click it and Unblock the Notifications











