»   » എസ് എസ് രാജമൗലിയ്ക്ക് പത്മശ്രീ പുരസ്‌കാരം

എസ് എസ് രാജമൗലിയ്ക്ക് പത്മശ്രീ പുരസ്‌കാരം

Posted By:
Subscribe to Filmibeat Malayalam

ഐഐഎഫ്എ ഉത്സവത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം കഴിഞ്ഞ ദിവസം രാജമൗലിയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ രാജമൊലിയ്ക്ക് മറ്റൊരു അഭിമാന പുരസ്‌കാരം കൂടി. രാജ്യത്തെ നാലാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മശ്രീയാണ് ഇപ്പോള്‍ രാജമൗലിയെ തേടി എത്തിയിരിക്കുന്നത്.

തന്റെ ചിത്രങ്ങളിലെ കലാ മികവിനാണ് രാജമൗലിയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്. ഐഐഎഫഎ ഉത്സവത്തില്‍ നിന്നും ബാഹുബലിയ്ക്ക് മാത്രമായി 5 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച സഹനടനായി സത്യരാജിനെയും മികച്ച സഹനടിയായി രമ്യാ കൃഷ്ണനെയും തെരഞ്ഞെടുത്തു.

rajamouli

മഗാധീര, ഈച്ച, ബാഹുബലി തുടങ്ങിയവയും രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളാണ്. ഇപ്പോള്‍ കണ്ണൂര്‍ കണ്ണവം വനത്തിലായി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു.

പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2016 അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Baahubali director SS Rajamouli to receive Padma Shri Award.
Please Wait while comments are loading...

Malayalam Photos

Go to : More Photos