»   » രജനികാന്തിന്റെ യന്തിരനെ തോല്‍പ്പിച്ച് ബാഹുബലി

രജനികാന്തിന്റെ യന്തിരനെ തോല്‍പ്പിച്ച് ബാഹുബലി

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയെന്ന ബിഗ് ബജറ്റ് ചിത്രം 300 കോടി രൂപയിലധം കലക്ടു ചെയ്തു. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ സിനിമ 300 കോടിയെന്ന കടമ്പ കടക്കുന്നത്. രജിനികാന്തിന്റെ യെന്തിരന്‍ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് കേവലം 9 ദിവസം കൊണ്ട് ബാഹുബലി മറികടന്നത്. 290 കോടി രൂപയായിരുന്നു യെന്തിരന്‍ ആകെ കലക്ടു ചെയ്തത്.

303 കോടി രൂപയാണ് ശനിയാഴ്ചവരെയുള്ള ബാഹുബലിയുടെ കലക്ഷനെന്ന് ട്രേഡ് അനലിസ്റ്റ് ത്രിനാഥ് പറഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 50 കോടി രൂപ നേടി. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത ഒരു സിനിമ ആദ്യമായാണ് 50 കോടി രൂപ കലക്ഷന്‍ നേടിയത്. സല്‍മാന്‍ ഖാന്‍ നായകനായ ബജ് രംഗി ഭായിജാന്‍ തീയേറ്ററില്‍ എത്തിയിട്ടും ബാഹുബലിക്ക് പ്രേക്ഷകര്‍ കുറഞ്ഞിട്ടില്ല.

baahubali9

നിര്‍മാതാവ് കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് ഹിന്ദി പതിപ്പിന്റെ വിതരണാവകാശം. തെലുങ്ക് തമിഴ് ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് ഹിന്ദി, മലയാളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. 250 കോടി രൂപയായിരുന്നു സിനിമയുടെ നിര്‍മാണ ചെലവ്. ആദ്യ ദിവസം തന്നെ 50 കോടി രൂപ കലക്ട് ചെയ്ത് സിനിമ റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു.

നിലവിലെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡും പ്രഭാസ് നായകനായ അത്ഭുത സിനിമ തകര്‍ത്തു കഴിഞ്ഞു. ആദ്യദിനം 50 കോടിയിലേറെ കലക്ടു ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ബാഹുബലിക്കാണ്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന സിനിമയെന്ന ബഹുമതിയും ബാഹുബലി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

English summary
Baahubali enters Rs 300 crore club in just nine days
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam