»   » അപവാദങ്ങള്‍ക്ക് വിട, പ്രഭാസ് വിവാഹിതനാകുന്നു, വധു ആരാണെന്നറിയുമോ, അനുഷ്‌കയല്ല !!

അപവാദങ്ങള്‍ക്ക് വിട, പ്രഭാസ് വിവാഹിതനാകുന്നു, വധു ആരാണെന്നറിയുമോ, അനുഷ്‌കയല്ല !!

By: Nihara
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ സൂപ്പര്‍ താരമായി പ്രഭാസ് വിവാഹിതനാവുകയാണ്. പാപ്പരാസികള്‍ പരത്തുന്നതു പോലെയുള്ള ഗോസിപ്പല്ല. സംഭവം അല്‍പ്പം സീരിയസാണ്. പ്രഭാസ് ആരാധികമാര്‍ക്ക് അല്‍പ്പം വിഷമമുണ്ടാക്കുവെങ്കിലും സംഭവം സത്യമാണ്.

അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ വിവാഹിതരാവുമെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ വീണ്ടും പ്രഭാസിന്‍രെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. അനുഷ്‌കയെയല്ല ബിസിനസ് കുടുംബത്തിലെ ഇളം തലമുറക്കാരിയേയാണ് പ്രഭാസ് ജീവിതസഖിയാക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

റാണയും പ്രഭാസുമല്ല,വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അമ്പരപ്പെടുത്തിയത് അനുഷ്‌കയാണെന്ന് സംവിധായകന്‍ !

കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിച്ചു

റാസി സിമന്റ് ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബം വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തെ സമീപിച്ചുവെന്നും ഇരും കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഭൂപതി രാജയുടെ പേരക്കുട്ടിയേയാണ് വീട്ടുകാര്‍ പ്രഭാസിന് വേണ്ടി കണ്ടെത്തിയിട്ടുള്ളത്.

വിവാഹം മാര്‍ച്ചില്‍

അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളും തീരുമാനിക്കുന്നതെന്ന തരത്തിലാണ് തെലുങ്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

തെലുങ്ക് നടിയുമായി വിവാഹമെന്ന തരത്തില്‍ വാര്‍ത്ത

സെലിബ്രിറ്റികളുടെ വിവാഹത്തെക്കുറിച്ച് പല തരത്തലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കാറുണ്ട്. താരങ്ങളുടെ കൂടിക്കാഴ്ചയും സൗഹൃദ സന്ദര്‍ശനവുമൊക്കെ പലപ്പോഴും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ തെലുങ്കിലെ പ്രമുഖ നടിയെ പ്രഭാസ് വിവാഹം ചെയ്യുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വാര്‍ത്ത നിഷേധിച്ച് കുടുംബാംഗങ്ങള്‍

തെലുങ്ക് നടിയുമായുള്ള വിവാഹ വാര്‍ത്ത നിഷേധിച്ച് പ്രഭാസിന്റെ കുടംുാബംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു. ബാഹുബലിക്ക് വേണ്ടിയാണ് തന്റെ വിവാഹം പോലും പ്രഭാസ് വൈകിപ്പിച്ചത്.

അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയത്തിലായിരുന്നോ

ബാഹുബലി 2 ഇറങ്ങിയതിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിഷേധിച്ച് ഇരു താരങ്ങളും രംഗത്തു വന്നിരുന്നു. എന്നിട്ടും പ്രേക്ഷകര്‍ക്ക് വിശ്വാസമായിരുന്നില്ല.

ബാഹുബലിക്ക് വേണ്ടി വിവാഹം പോലും മാറ്റി വെച്ചു

കരിയറിലെ പ്രധാനപ്പെട്ട ആറു വര്‍ഷങ്ങള്‍ മാത്രമല്ല പ്രഭാസ് ബാഹുബലിക്ക് വേണ്ടി മാറ്റി വെച്ചത്. ഇക്കലയളവില്‍ തനിക്ക് വന്ന ആറായിരത്തോളം വിവാഹാലോചനകളും താരം വേണ്ടെന്നു വെച്ചിരുന്നു. പ്രഭാസ് എന്ന താരത്തിന്റെ ആത്മാര്‍ത്ഥതയെയും അര്‍പ്പണ ബോധത്തെക്കുറിച്ചും മുന്‍പ് സംവിധായകന്‍ രാജമൗലി സംസാരിച്ചിരുന്നു.

English summary
Prabhas getting marriage soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam