»   » കാത്തിരിപ്പിനൊടുവില്‍ ബാഹുബലി 2 തിയേറ്ററിലെത്തി, പ്രേക്ഷക പ്രതികരണം അറിയാം !!!

കാത്തിരിപ്പിനൊടുവില്‍ ബാഹുബലി 2 തിയേറ്ററിലെത്തി, പ്രേക്ഷക പ്രതികരണം അറിയാം !!!

Posted By: Nihara
Subscribe to Filmibeat Malayalam

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. ഒന്നാം ഭാഗം അവശേഷിപ്പിച്ച ഈ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ വേണ്ടിയാണ് സിനിമാപ്രേമികള്‍ ഇതുവരെയും കാത്തിരുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.

തിയേറ്ററുകളിലെല്ലാം പുലര്‍ച്ചെ മുതല്‍ ഗംഭീര തിരക്കാണ്. ചിത്രം കാണാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ ഷോയ്ക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. തമിഴ് നാട്ടില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത് സാങ്കേതിക കാരണങ്ങളാല്‍ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രം കാണാനെത്തിയ പ്രേക്ഷകരൊക്കെ കിടിലോല്‍ക്കിടിലം, ഗംഭീരമെന്നാണ് പറയുന്നത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു, കണ്ടു തന്നെ അറിയണം

റിലീസിങ്ങ് കഴിഞ്ഞ് ആദ്യ ഷോ കഴിയുന്നതിനിടയില്‍ത്തന്നെ ചിത്രത്തിലെ സസ്‌പെന്‍സ് പുറത്തുവിടുമെന്ന് കെആര്‍കെ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ബാഹുബലി എന്തിന് കട്ടപ്പയെ കൊന്നുവെന്നറിയാന്‍ തിയേറ്ററില്‍ത്തന്നെ പോവണമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

പ്രേക്ഷകര്‍ പറയുന്നത്

സൂപ്പര്‍ ഡ്യൂപ്പര്‍, ആദ്യ ഭാഗം ഒന്നുമല്ല, തകര്‍പ്പന്‍ പടമെന്നാണ് ആദ്യഭാഗം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്‌കയും തകര്‍ത്തഭിനയിച്ചു. റാണാ ദഗ്ഗുപതിയും തമന്നയും സത്യരാജും അവരവരുടെ റോളുകള്‍ ഗംഭീരമാക്കി.

ആദ്യഭാഗത്തെക്കാള്‍ മികച്ചതെന്ന് പ്രേക്ഷകര്‍

ബാഹുബലിയുടെ ആദ്യഭാഗത്തെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കത്തക്ക സെറ്റാണ് രണ്ടാം ഭാഗത്തിന്റെയും. ഗ്രാഫിക്‌സും കിടിലനാണെന്നും പ്രേക്ഷകര്‍ പറയുന്നു.

മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിക്കാത്തത് നിരാശയായി

കൊച്ചിയില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മില്‍ തിയേറ്റര്‍ വിഹിതം പങ്കുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണിത്.

English summary
Baahubali first show report

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam