»   » 8 നേരം ഭക്ഷണം, പുലരുവോളം വ്യായാമം, ബാഹുബലിക്ക് വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകള്‍ !!

8 നേരം ഭക്ഷണം, പുലരുവോളം വ്യായാമം, ബാഹുബലിക്ക് വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകള്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ നായകനായ പ്രഭാസ് കരിയറിലെ പ്രധാനപ്പെട്ട 4 വര്‍ഷമാണ് ഈ ചിത്രത്തിന് വേണ്ടി നീക്കി വെച്ചത്. ആദ്യഭാഗം നല്‍കിയ ഗംഭീര വിജയത്തിനു ശേഷമാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

തനിക്ക് ലഭിച്ച പല നല്ല ഓഫറുകളും വ്യക്തി ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ വരെ മാറ്റി വെച്ചിരുന്നു പ്രഭാസെന്ന കലാകാരന്‍. സിനിമയ്ക്ക് വേണ്ടി വിവാഹം പോലും നീട്ടി വെച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. സിനിമയോടുള്ള കലാകാരന്റെ അര്‍പ്പണ ബോധത്തെ മറ്റു താരങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. ബാഹുബലി 2 ന് വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചാണ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിന്‍റെ ട്രെയിനര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ശരീരഭാരം വര്‍ധിപ്പിച്ചു

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ കൂറ്റന്‍ ശിവലിഗംവും വഹിച്ചു കൊണ്ടുള്ള മഹേന്ദ്ര ബാഹുബലിയുടെ വരവ് ഇപ്പോഴും സിനിമ കണ്ടവര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് ബോളിവുഡ് താരങ്ങളെപ്പോലും ആകര്‍ഷിച്ചിരുന്നു. വെറുതെ ഉണ്ടാക്കിയതായിരുന്നില്ല ആ ലുക്ക്. 100 കിലോയോളം ശരീര ഭാരം വര്‍ധിപ്പിച്ചിരുന്നു പ്രഭാസ്.

ട്രെയിനര്‍ പറയുന്നത്

ഇന്ത്യക്കാരനും 2010 ലെ മിസ്റ്റര്‍ വേള്‍ഡും ആയിരുന്ന ലക്ഷ്മണ്‍ റെഡ്ഡിയാണ് പ്രഭാസിന്റെ ട്രെയ്‌നര്‍. ബാഹുബലി ദി കണ്‍ക്യൂഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിനു വേണ്ടിയുള്ള പ്രഭാസിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വിവരിക്കുകയാണ് ലക്ഷ്മണ്‍ റെഡ്ഡി. കഠിനമായ വ്യായാമമുറകളും ചിട്ടയായ ഭക്ഷണരീതികളുമായിരുന്നു പ്രഭാസ് പാലിച്ചിരുന്നതെന്നാണ് ട്രെയിനര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി

ബാഹുബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി പ്രഭാസ് 8 നേരെ ആഹാരം കഴിച്ചിരുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്ന ഭക്ഷണത്തില്‍ ആട്ടിറച്ചിയും വെണ്ണയും കൂടാതെ മുട്ടയുടെ വെള്ള, ചിക്കന്‍, പരിപ്പ്, ബദാം, മീന്‍, പച്ചക്കറികള്‍ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍, കൃത്യമായി വ്യായാമം ചെയ്തിരുന്നു.

ബിരിയാണി പ്രിയനായ പ്രഭാസ്

ബിരിയാണിപ്രിയനാണ് പ്രഭാസ്. അക്കാര്യത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ത്തന്നെ അതിനുള്ള അനുവാദം നല്‍കിയിരുന്നു.ചിലപ്പോഴോക്കെ ജങ്ക് ഫുഡ് കഴിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ വളരെ കര്‍ശന നിയന്ത്രണം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈ കൊതി മനസിലാക്കി പലപ്പോഴും അതിന് അനുവദിച്ചിട്ടുണ്ടെന്ന് ട്രെയിനര്‍ പറഞ്ഞു.

ആഹാരക്രമവും വ്യായാമവും

അദ്ദേഹത്തിന്റെ ആഹാര ക്രമവും വര്‍ക്ക് ഔട്ടും ഞാന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത് വരെ ഒരു ദിവസം പോലും അദ്ദേഹം വര്‍ക്ക്ഔട്ട് മുടക്കിയിട്ടില്ല. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ വ്യായാമം ചെയ്തിരുന്നു..

പ്രഭാസിനെപ്പോലെ കഠിനാധ്വാനിയായ ആരെയും കണ്ടിട്ടില്ല

ഞാന്‍ പലര്‍ക്കും ഇതിന് മുമ്പും ട്രെയ്നിംഗ് കൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രഭാസിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ആരെയും കണ്ടിട്ടില്ല!' റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു. അത് ബാഹുബലി കാണുന്നവരും സമ്മതിക്കും. അത്ര മികവോടെയാണ് പ്രഭാസ് തന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്.

English summary
The Beginning and Baahubali: The Conclusion. Prabhas has been trained by professional bodybuilder Lakshman Reddy, who hails from Hyderabad and is the winner of Mr World 2010, reported mid-day. Mr Reddy reveals Prabhas weighed some 100 kilos for playing the part of Amarendra Baahubali but his role as Shivudu, as seen in Baahubali 1, required him to sport a toned body. "As Baahubali, Prabhas had to build a lot of muscle and for the son's character, Shivudu, he had to look lean. His physique fluctuated for more than four years; that was difficult. Prabhas weighed almost 100 kgs with his body fat percentage staying in the range of 9-10. For the younger character, he had to build a toned body with minimal muscles," Mr Reddy told mid-day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam