»   » രഹസ്യമാക്കി വച്ചിരുന്ന ബാഹുബലി മേക്കിങ് വീഡിയോ പുറത്ത്

രഹസ്യമാക്കി വച്ചിരുന്ന ബാഹുബലി മേക്കിങ് വീഡിയോ പുറത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam


എസ്എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2016ന്റെ തുടക്കത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് ഡേറ്റ് വീണ്ടും നീട്ടി വച്ചിരിക്കുകയാണ്. 2017ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യകതകളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് വരികയെന്ന് സംവിധായകന്‍ രാജമൗലി തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു. ഹൈദരാബദ് റാമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. ക്ലൈമാക്‌സ് രംഗങ്ങളാണ് ഇപ്പോള്‍ ഹൈദരബാദില്‍ ചിത്രീകരിക്കുന്നത്.


baahubali

ഇപ്പോഴിതാ ബാഹുബലി ടീം ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. ബാഹുബലി റിലീസ് ചെയ്തതിന് ശേഷം മേക്കിങ് വീഡിയോകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി വച്ചിരുന്ന വീഡിയോ പുറത്ത് വിട്ടത്.


English summary
Baahubali making video out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam