ബാഹുബലി ജൂലൈ 10ന് എത്തും
എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി റിലീസ് ജൂലൈ 10ന്.വമ്പന്‍ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ബാഹുബലി. ചിത്രം മഹാബലി എന്ന പേരില്‍ തമിഴിലും ഒരുക്കുന്നുണ്ട്.
പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രം ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.
ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസ് വൈകിപ്പിച്ചത്. ചിത്രത്തിനു വേണ്ടി 17 സ്റ്റുഡിയോകളിലായി 600 കലാകാരന്മാരാണ് ഡബിള്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത്.


Click it and Unblock the Notifications