»   » ബാഹുബലി രണ്ടാം ഭാഗം റിലീസ് നീളും

ബാഹുബലി രണ്ടാം ഭാഗം റിലീസ് നീളും

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ചിത്രത്തിന്റെ റിലീസ് 2017ലേക്ക് മാറ്റി വച്ചിരിക്കുന്നുവെന്നാണ്.

ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ച രാംമോജി ഫിലിംസിറ്റിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുന്നതുക്കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നാണ് അറിയുന്നത്.

baahubali

പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ചിത്രത്തിന്റെ ആദ്യം ഭാഗം അവസാനിച്ചത്. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജമൗലിയും. കൂടാതെ ബോളിവുഡ് താരം മാധൂരി ദീക്ഷിത് ബാഹുബലി രണ്ടാം ഭാഗത്തില്‍ എത്തുന്നതും വാര്‍ത്തയായിരുന്നു. ചിത്രത്തിന് ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കിട്ടനാണ് മാധുരിയെ ബാഹുബലിയിലേക്ക് ക്ഷണിച്ചതെന്നും ഒരു സംസാരമുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ആറുമാസമെടുത്താമത്രേ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ വര്‍ക്കുകള്‍ തീര്‍ക്കുക. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം 1000 കോടിയില്‍ ഒരുക്കുന്ന ഗരുഡ ചെയ്യുമെന്ന് രാജമൗലിയുടെ തീരുമാനം.

English summary
Sources say the release of Baahubali will be postponed to 2017 since SS Rajamouli is planning to make the film on a grand scale compared to the first part and is talking more effort to put things together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X