പ്രഭാസിനോടൊപ്പം വീണ്ടും അനുഷ്‍ക!! എന്നാൽ നായികയല്ല.. പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ.
പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്.
ഒറ്റ ചിത്രം കൊണ്ട് ചില താരങ്ങൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കും. അങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടതായി മാറിയ താര ജോഡിയാണ് പ്രഭാസും അനുഷ്കയും. 2002 മുതൽ പ്രഭാസും 2005 മുതൽ അനുഷ്കയും സിനിമയിൽ സജീവ സാന്നിധ്യമായിരുന്നെങ്കിലും ഈ ജോഡി ഹിറ്റായത് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെയായിരുന്നു. ഇതിനു മുൻപും ഇവർ ഒരുപാട് സിനിമയിൽ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചത് ബാഹൂഹലിയ്ക്ക് ശേഷമായിരുന്നു.
തമിഴിലും തെലുങ്കിലും ഒരു പോലെ സജീവസാന്നിധ്യമാണ് അനുഷ്ക. തമിഴിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ അനുഷ്കയ്ക്ക് അവസരം ലഭിച്ചിരുന്നു. തമിഴിലെ ഭാഗ്യ നായികയായിരുന്നു അനുഷ്ക. അതു പോലെ ടോളിവുഡിലെ സൂപ്പർ ഹീറോയാണ് പ്രഭാസ്. ആരാധകർക്ക് താരത്തിന് ഒരു കുറവുമില്ല. മലയാളത്തിൽ ഒറ്റ ചിത്രത്തിൽ പോലും താരം അഭിനയിച്ചിട്ടില്ല. എന്നിരുന്നാൽ പോലും കേരളത്തിൽ പ്രഭാസിന് കൈനിറയെ ആരാധകരാണ്. ഇപ്പോഴിത അനുഷ്ക-പ്രഭാസ് ആരാധകർക്കൊരു സന്തോഷ വാർത്ത. ഭാഗ്യജോഡി വീണ്ടും തിരിച്ചെത്തുകയാണ്.

ബാഹുബലി
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ ക്യൂട്ട് കപ്പിളാണ് പ്രഭാസും അനുഷ്കയും. ബാഹുബലി എന്ന ചിത്രത്തിനു ശേഷമാണ് ഈ ജോഡികൾ പ്രേക്ഷകർക്ക് അത്രയധികം പ്രിയപ്പെട്ടതായി മാറിയത്. ഇതിനു മുൻപും ഇവർ ഒരുമിച്ച് സിനിമയിൽ എത്തിയിട്ടുണ്ടെങ്കിലും ബാഹുബലി നൽകിയ ഹൈപ്പ് വളരെ വലുതാണ്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞും. ഇന്നും ബാഹുബലിയും ദേവസേനയും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.

വർഷങ്ങൾക്ക് ശേഷം വീണ്ടും
2017 ൽ പുറത്തിറങ്ങിയ ബാഹുബലിയ്ക്ക് ശേഷം അനുഷ്കയേയും പ്രഭാസിനേയും ബിഗ് സ്ക്രനീൽ കണ്ടിട്ടില്ല.കൂടാതെ ചിത്രത്തിന് ശേഷം അനുഷ്ക സിനിമയിൽ അധികം സജീവമല്ലായിരുന്നു. സിനിമയ്ക്കായി ഒരുപാട് എഫേർട്ട് എടുത്തിരുന്നു. ഇതിനെ തുടർന്ന് താരം മാറി നിൽക്കുകയായിരുന്നു. ബാഹുബലിയ്ക്ക ശേഷം ബാഹമതി എന്ന ചിത്രം മാത്രമണ് അനുഷ്ക അഭിനയിച്ചത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഈ ജോഡി വീണ്ടും തിരിച്ചു വരുകയാണ്. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല.

സഹോയ്ക്ക് ശേഷം
ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സഹോ. അടുത്ത വർഷം ആഗസ്റ്റ് 15 നാണ് ചിത്രം റിലീസിനെത്തുന്നത്. സുജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഇതിനു ശേഷമാണ് പുതിയ ചിത്രം പുറത്തുവ വരുക.

അനുഷ്ക പ്രഭാസിൻരെ നായികയല്ല
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി രാധാകഋഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേ സമയം പ്രഭാസിന്റെ നായികയായിട്ടല്ല ചിത്രത്തിൽ അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. അതിഥി വേഷത്തിലാണത്രേ. . പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്.


Click it and Unblock the Notifications











