twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാസിന്റെ ഈ സ്വഭാവം അറിഞ്ഞാല്‍ അമേരന്ദ്ര ബാഹുബലിയ്ക്കും നാണക്കേടാവും!!

    movie, news, malayalam, baahubali, prabhas, bahubali, rajamouli, saaho, മലയാളം, സിനിമ, ബാഹുബലി, പ്രഭാസ്, രാജമൗലി, സംവിധായകന്‍,

    |

    ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിയ്ക്ക് ശേഷം പുതിയ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പ്രഭാസ്. ബാഹുബലിയിലെ ശക്തനായ രാജാവായി അഭിനയിച്ച പ്രഭാസിന്റെ വീര്യം സിനിമയുടെ ഊര്‍ജ്ജമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പ്രഭാസ് അങ്ങനെ അല്ലെന്നുള്ളതാണ് വസ്തുത. മുമ്പ് പല ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാനെത്തിയ പ്രഭാസ് നാണം കുണുങ്ങി നില്‍ക്കുന്നത് കണ്ടിട്ടുള്ളതാണ്. ഇക്കാര്യം താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഇത്തവണ ഇന്ത്യ മുഴുവന്‍ അതിശയിപ്പിക്കുംമോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഇത്തവണ ഇന്ത്യ മുഴുവന്‍ അതിശയിപ്പിക്കും

     prabhas

    ഒരുപാട് സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പൊതു പരിപാടികളില്‍ പോവുമ്പോള്‍ തനിക്ക് ചമ്മലാണെന്നാണ് പ്രഭാസ് പറയുന്നത്. തന്റെ സിനിമ എല്ലാവരും വന്ന് കാണാണം. എന്നാല്‍ അവരെ അഭിമുഖീകരിക്കാന്‍ തനിക്ക് പലപ്പോഴും മടിയാണ്. അവരോട് എങ്ങനെ പെരുമാറാണം എന്ന കാര്യത്തെ കുറിച്ച് തനിക്ക് ഇനിയും ഒരു ധാരാണ ഇല്ലെന്നാണ് പ്രഭാസ് പറയുന്നത്.

    പൃഥ്വിരാജിന്റെ വിമാനം പറക്കാന്‍ പോവുന്നു! ആ ദിവസം ഇതായിരിക്കുമോ?പൃഥ്വിരാജിന്റെ വിമാനം പറക്കാന്‍ പോവുന്നു! ആ ദിവസം ഇതായിരിക്കുമോ?

    എന്നെ ആരാധിക്കുന്ന ആരാധകര്‍ താനൊരു നാണം കുണുങ്ങി ആണെന്നുള്ള കാര്യം അറിഞ്ഞാല്‍ എന്ത് വിചാരിക്കുമെന്ന കാര്യം തനിക്ക് അറിയില്ലെന്നും താരം പറയുന്നു. മുമ്പത്തെ അപേക്ഷിച്ച് ഇത്തിരി ഭേദം ഇപ്പോള്‍ വന്നിട്ടുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. തന്റെ അച്ഛനും അമ്മാവനും നടന്മാരായിരുന്നു. എന്നോട് താല്‍പര്യമുണ്ടെങ്കില്‍ അഭിനയിച്ചോളാന്‍ പറഞ്ഞപ്പോള്‍ ഇത്രയധികം ആളുകളുടെ മുന്നില്‍ എങ്ങനെ അഭിനയിക്കുമെന്ന സംശയമാണ് തനിക്ക് ഉണ്ടായിരുന്നതെന്നാണ് പ്രഭാസ് പറയുന്നത്.

    English summary
    Baahubali Prabhas Is Still Struggling To Handle Stardom.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X