പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ്ഹൗസ് സർക്കാർ സീൽവെച്ചു!! കാരണം കോടതി വിധി
പ്രഭാസിന്റെ ഹൈദാരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതർ പിടിച്ചെടുത്തു
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് പ്രഭാസ്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ മേഖലയിൽ സജീവമാണെങ്കിലും ബാഹുബലി നൽകി ഹൈപ്പ് മറ്റൊരു ചത്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ സുജിത് സംവിധാനം ചെയ്യുന്ന ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായി എത്തുന്ന സഹോയിൽ അഭിനയിച്ചു വരുകയാണ്.2019 ആഗസ്റ്റിലകും ചിത്രം റിലീസിനെത്തുക.

പ്രഭാസിന്റെ ഹൈദാരാബാദിലെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതർ പിടിച്ചെടുത്തു. ഇന്ത്യ ടുഡെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈദരാബാദിലെ റായദുർഗത്തിലുള്ള ഗസ്റ്റ്ഹൗസാണ് സർക്കാർ പിടിച്ചടുത്തിരിക്കുന്നത്. സർക്കാർ ഭൂമിയിലാണ് പ്രഭാസിന്റെ ഗസ്റ്റ്ഹൗസ് നിലനിൽക്കുന്നതെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രദേശത്ത് സ്വകാര്യ വ്യക്തികളും സർക്കാരും തമ്മിൽ 84.3 ഏക്കർ സ്ഥലത്തിനായി തർക്കം തുടരുകയാണ്.പ്രസ്തതുത സ്ഥലത്തിനായി സർക്കാരും സ്വാകാര്യ വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു നടപടി.
എന്നാൽ പ്രദേശത്തെ മുഴുവൻ സ്ഥലങ്ങളും സർക്കാരിന്റേതാണെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികൾ കയ്യേറിയ ഭൂമി പിടിച്ചെടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തികരുന്നു. പ്രഭാസിന്റെ ഗസ്റ്റഹൗസും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതിന്റെ ഭാഗമായി താരത്തിന് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ നടപടിയുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആരേയും കാണാൻ കഴിഞ്ഞില്ല. തുടന്ന് ഗസ്റ്റ്ഹൗസ് സീൽവെയ്ക്കുകയായിരുന്നു.


Click it and Unblock the Notifications