twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നത് പോലും ഇപ്പോള്‍ പ്രഭാസിന് ഇഷ്ടമല്ല!!

    |

    ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ വിവാഹ പ്രായം എത്തി നില്‍ക്കുന്ന നായകന്മാരും നായികമാരും ഏറെയാണ്. ഇവരില്‍ പലര്‍ക്കും വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നത് പോലും ഇഷ്ടമല്ല. തുടര്‍ച്ചയായി തന്റെ വിവാഹക്കാര്യം വാര്‍ത്തയാക്കുന്നതില്‍ കലിപ്പിലാണത്രെ ബാഹുബലി താരം പ്രഭാസും.

    prabhas

    നിരന്തരം തന്റെ വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ നടനെ അലോസരപ്പെടുത്തുന്നു എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം നടക്കാനൊക്കെ ഒരു സമയമുണ്ടെന്നും അത് നടക്കേണ്ടപ്പോള്‍ നടക്കും എന്നുമാണ് പ്രഭാസിന്റെ നിലപാട്. ബന്ധുക്കള്‍ക്ക് വേണ്ടിയോ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ വിവാഹം കഴിക്കാന്‍കഴിയില്ല.

    അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യില്ല! കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍! കാണൂഅര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യില്ല! കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍! കാണൂ

    അതിനിടയില്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് നടന്റെ അങ്കിള്‍ കൃഷ്ണരാജു പ്രതികരിച്ചിരുന്നു. വിവാഹം കഴിക്കാനൊക്കെയുള്ള പക്വത പ്രഭാസിന് വന്നു എന്നും എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത് എന്നും കൃഷ്ണരാജു മാധ്യമങ്ങള്‍ക്ക് മുന്നല്‍ ചോദിച്ചു. സാഹോ റിലീസായാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നും കഷ്ണരാജു പറഞ്ഞിരുന്നു.

    prabhas1

    ഇതോടെ തന്റെ വിവാഹത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രഭാസ് ബന്ധിക്കള്‍ക്ക് ശക്തമായ നിബന്ധന വച്ചു എന്നാണ് അറിയുന്നത്. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് ചെയ്യുന്ന സാഹോ ആഗസ്റ്റ് 15 ന് തിയേറ്ററിലെത്തും.

    English summary
    baahubali prabhas unhappy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X