»   » പ്രഭാസിന് മുമ്പ് ബാഹുബലി ആയിരുന്നത് മലയാളി! ആരാണെന്നറിയാമോ ?

പ്രഭാസിന് മുമ്പ് ബാഹുബലി ആയിരുന്നത് മലയാളി! ആരാണെന്നറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. ചിത്രത്തില്‍ ശിവകാമിയുടെ അഭിനയത്തിനും ശക്തമായ ഭാവങ്ങളുമെല്ലാം കൈയടികള്‍ നേടിയിരുന്നു.

രമ്യയുടെ പ്രധാനപ്പെട്ടൊരു രംഗമായിരുന്നു ശിവകാമി കുഞ്ഞു ബാഹുബലിയെ വെള്ളത്തില്‍ ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന രംഗം. ആ രംഗം അഭിനയിച്ചതിനെക്കുറിച്ച് രമ്യ മുമ്പ് തന്നെ പറഞ്ഞിരുന്നു. ആ രംഗത്തില്‍ ബാഹുബലിയുടെ ചെറുപ്പം അഭിയിച്ചത് കാലാടിക്കാരിയായ മൂന്നു വയസുകാരിയായിരുന്നു.

കുഞ്ഞു ബാഹുബലിയായി അക്ഷത

അക്ഷത എന്ന കാലടിക്കാരിയാണ് ബാഹുബലിയുടെ ചെറുപ്പം അഭിനയിച്ചത്. വെറും പതിനെട്ട്് ദിവസം മാത്രമുള്ളപ്പോഴാണ് അക്ഷത ബാഹുബലിയില്‍ അഭിനയിച്ചത്. ശിശുവായിരുന്ന അക്ഷത ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ മൂന്നുവയസുകാരിയായി മാറിയിരിക്കുകയാണ്.

സിനിമയിലേക്ക് അക്ഷത എത്തിയത്

ബാഹുബലിയിലേക്കുള്ള അക്ഷതയുടെ വരവ് അച്ഛന്‍ നിലേശ്വരം സ്വദേശിയായ വത്സന്‍ ബാഹുബലിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്നതിനാലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അക്ഷത സിനിമയിലേക്ക് എത്തിയിരിന്നത്.

ബാഹുബലിയിലെ ശിവകാമി

ബാഹുബലിയിലെ ശിവകാമി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ വേഷത്തിലെത്തിയ രമ്യ കൃഷ്ണന്‍ തന്റെ ഭാഗം നന്നായി തന്നെ ഭംഗിയാക്കിയിരുന്നു. ചില സീനുകളില്‍ അഭിനയിക്കുന്നതിന് പല തടസങ്ങളും നേരിട്ടിരുന്നു. അത് രമ്യ തന്നെ വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞു ബാഹുബലിയുമായി പുഴയില്‍

ശിവകാമിയുടെ പ്രധാന രംഗങ്ങളിലൊന്നാണ് പല്ലാള്‍ദേവന്റെ സൈനികരില്‍ നിന്നും രക്ഷപ്പെട്ട് നദിയില്‍ ചാടുന്നത്. ശിവകാമി മുങ്ങി പോകുന്നതിന് മുമ്പ് കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തി പിടിച്ച രംഗം ഹിറ്റായി മാറിയിരിുന്നു. ആ രംഗത്തെക്കുറിച്ച് രമ്യ പറയുന്നതിങ്ങനെയാണ്.

ആ രംഗം ചെയ്യാന്‍ പേടിയായിരുന്നു

ചിത്രത്തില്‍ പല രംഗങ്ങളിലും ശക്തമായി് തന്നെ അഭിനയിച്ചെങ്കിലും ആ രംഗം അഭിനയിച്ചപ്പോള്‍ തനിക്ക് പേടിയുണ്ടായിരുന്നു എന്നാണ് രമ്യ പറയുന്നത്. ആ സമയത്ത് മുഖത്ത് ആ ഭാവങ്ങളെല്ലാം വരുന്നതിന് താന്‍ വളരെയധികം കഷ്ടപ്പെടുകയും ചെയ്തിരുന്നെന്നും രമ്യ പറയുന്നു.

കേരളത്തിലെ ഷൂട്ടിങ്ങ് ലോക്കേഷന്‍

ആ രംഗം ചിത്രീകരിച്ചിരുന്നത് കേരളത്തിലെ അതിരപള്ളി വെള്ളച്ചാട്ടത്തില്‍ നിന്നുമായിരുന്നു. വളരെ മനോഹരമായ സ്ഥലമായിരുന്നെന്നും വെള്ളത്തിനടിയിലെ രംഗങ്ങള്‍ പേടിപെടുത്തുന്നവയായിരുന്നെന്നും രമ്യ പറയുന്നു. എന്നാല്‍ സംവിധായകന്‍ പറയുന്നത് ആ രംഗത്തില്‍ ശിവകാമിയുടെ ധീരത കാണിക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ്.

English summary
Baahubali 2: Ramya Krishnan aka Sivagami reveals the scariest scene of the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam