twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജമൗലിയുടെ ബാഹുബലി ഇനി ചൈനയിലെ തിയറ്ററുകളില്‍

    |

    ഇന്ത്യന്‍ സിനിമയുടെ ചരിത്രമെന്ന് വിശേഷിപ്പിച്ച എസ് എസ് രാജമൗലിയുടെ ബാഹുബലി ഇനി ചൈനയിലെ തിയറ്ററുകളില്‍. ചൈനയിലെ 5000 തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്.

    ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇതുവരെ ഉണ്ടായിരുന്ന ഉയര്‍ന്ന കളക്ഷന്‍സ് തകര്‍ത്തിട്ടാണ് ഇപ്പോള്‍ ചൈനയിലെ തിയറ്ററുകളില്‍ ബാഹുബലി പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ഈ സ്റ്റാര്‍ ഫിലിംസാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    baahubali

    രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

    തെലുങ്ക്,തമിഴ്,മലയാളം,ഹിന്ദി തുടങ്ങിയ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ജൂലൈ 10ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി ഇതിനോടകം 600 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

    English summary
    Baahubali, directed by SS Rajamouli, will release in over 5000 screens in China by E Stars Films this November.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X