»   »  ബാഹുബലിയുടെ അഡ്വാന്‍സ് ബുക്കിംഗും ചരിത്രം സൃഷ്ടിക്കുമോ?

ബാഹുബലിയുടെ അഡ്വാന്‍സ് ബുക്കിംഗും ചരിത്രം സൃഷ്ടിക്കുമോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മമ്മിച്ച ചിത്രമാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി. ചിത്രത്തിന്റെ പണി തുടങ്ങിയതു മുതല്‍ സര്‍വ്വ റെക്കോര്‍ഡും വാരിക്കൂട്ടുകയായിരുന്നു ബാഹുബലി. ഇപ്പോഴിതാ ബാഹുബലിയുടെ അഡ്വാന്‍സ് ബുക്കിംഗിന് മള്‍ട്ടി പ്ലക്‌സുകള്‍ക്ക് മുമ്പില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ജൂലൈ 10 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് പോലും ഒരു കിലോമീറ്ററിലേറെ നീളുന്ന ക്യൂ ആണത്രേ. മള്‍ട്ടിപ്ലക്‌സിന് മുമ്പില്‍ കണ്ട കിലോമീറ്ററുകള്‍ നീണ്ട നിരയുടെ ദൃശ്യം ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തിരുന്നു.

baahubal

250 മുതല്‍ 300 കോടി രൂപ വരെയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ മലയാളം ഹിന്ദി ഭാഷകളില്‍ ഡബ് ചെയ്ത പതിപ്പുകളും ജൂലൈ 10ന് റിലീസ് ചെയ്യും.

രണ്ടര മാസം കൊണ്ട് ചിത്രത്തിന്റെ സ്‌ക്രിപ്പ്റ്റ് തീര്‍ന്നെങ്കിലും ചിത്രത്തിന്റെ സെറ്റും ഡിസൈനും ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് നിര്‍മ്മിച്ചത്. മലയാളമടക്കമുള്ള നാല് ഭാഷകളിലായി ഇറക്കുന്ന ചിത്രം വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്.

English summary
The buzz around ‘Baahubali’ is so high that fans have started booking the movie tickets in advance. Director Karan Johar, who is presenting the Hindi version of Baahubali, tweeted a video of fans who have been waiting to get advance tickets.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam