»   » കട്ടപ്പയും ശിവകാമിയും പ്രണയത്തിലായിരുന്നോ? ബാഹുബലി കണ്ടവരൊന്നും അതറിഞ്ഞില്ല, പക്ഷെ വീഡിയോ വൈറലായി!!

കട്ടപ്പയും ശിവകാമിയും പ്രണയത്തിലായിരുന്നോ? ബാഹുബലി കണ്ടവരൊന്നും അതറിഞ്ഞില്ല, പക്ഷെ വീഡിയോ വൈറലായി!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ശക്തമായ രണ്ടു കഥപാത്രങ്ങളാണ് കട്ടപ്പയും ശിവകാമിയും. രാജമാതാവായ ശിവകാമിയും പടത്തലവനായ കട്ടപ്പയും തമ്മില്‍ പ്രണയത്തിലായല്‍ എങ്ങനെയുണ്ടാവും.

വര്‍ഷങ്ങളായി കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നില്‍ കട്ടപ്പയും ശിവകാമിയും സ്‌നേഹിക്കുന്ന വീഡിയോ എത്തിയിരിക്കുകയാണ്. വീഡിയോ വന്ന ഉടനെ അത് വൈറലായി മാറിയിരിക്കുകയാണ്.

കട്ടപ്പ രാജാവോ ?

കട്ടപ്പ രാജാവായാല്‍ എങ്ങനെയുണ്ടാവും. ബാഹുബലി കണ്ട ആര്‍ക്കും അത് ചിന്തിക്കാന്‍ കഴിയില്ല. കാരണം മഹിഴ്മതിയുടെ അടിമയായ പടത്തലവനെ ആണ്് സത്യരാജ് അവതരിപ്പിച്ച കട്ടപ്പയിലുടെ എല്ലാവരും കണ്ടിരിക്കുന്നത്.

ശിവകാമി ദേവിയും

തന്റെ രാജ്യത്തെ കാര്യങ്ങളില്‍ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ശിവകാമി രാജമാതാവാണ്. ഇവരെ കട്ടപ്പയുടെ കൂടെ പ്രണയ രംഗത്തിലെത്തുന്നത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്.

കട്ടപ്പയും ശിവകാമിയുടെയും വീഡിയോ

രമ്യ കൃഷ്ണനും സത്യരാജും അഭിനയിച്ചിരിക്കുന്ന ഒരു പരസ്യത്തിലെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലുടെ തരംഗമായി മാറിയിരിക്കുന്നത്. പ്രമുഖ ടെക്‌സറ്റയില്‍സിനു വേണ്ടിയാണ് ഇരുവരും പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ശിവകാമിയുടെ വേഷം തന്നെ

രമ്യ കൃഷ്ണന്‍ ശിവകാമിയുടെ അതേ വേഷത്തില്‍ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാജാവും റാണിയുമായി അഭിനയിച്ച പരസ്യം ആളുകളെ ആകര്‍ഷിക്കുന്നതില്‍ 100 ശതമാനം വിജയിച്ചിരിക്കുകയാണ്.

ആരും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല

ബാഹുബലി കണ്ടവരൊന്നും കട്ടപ്പയും ശിവകാമിയും ഇതു പോലെ ഒന്നിക്കാന്‍ കഴിയുമെന്ന് കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ കട്ടപ്പയുടെ വേഷം പോലെ രാജാവിന്റെ വേഷവും സത്യരാജിന് ചേരുന്നുണ്ടെന്നും കമന്റുകള്‍ ഉണ്ട്.

English summary
Baahubali's Kattappa and Sivagami's Royal romance in this ad goes Viral!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam