»   » ബാഹുബലിയിലെ ആ ശ്ലോകം രാജമൗലിയ്ക്ക് മുന്‍പേ ജഗതി ഉപയോഗിച്ചിട്ടുണ്ട്... നിങ്ങള്‍ കേട്ടോ..

ബാഹുബലിയിലെ ആ ശ്ലോകം രാജമൗലിയ്ക്ക് മുന്‍പേ ജഗതി ഉപയോഗിച്ചിട്ടുണ്ട്... നിങ്ങള്‍ കേട്ടോ..

By: Rohini
Subscribe to Filmibeat Malayalam

ജഗതി ശ്രീകുമാര്‍ കാലത്തിന് മുന്‍പേ നടന്ന നടനാണ്. ഹാസ്യ രംഗങ്ങളില്‍ ജഗതി പാടുന്ന പാട്ടുകള്‍ പിന്നീട് പല സിനിമകളിലും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. നേരം എന്ന ചിത്രത്തിലെ 'പിസ്ത' പാട്ടൊക്കെ അങ്ങനെയുണ്ടായതാണ്.

നെടുമുടി വേണുവും ജഗതി ശ്രീകുമാറും തമ്മില്‍ ഉണ്ടായ ആ വഴക്കിന് കാരണം ചിലരുടെ പാരവെപ്പ് !!

ഇപ്പോഴിതാ ബാഹുബലി എന്ന ചിത്രത്തിലും ജഗതി മുന്‍പേ ചൊല്ലിയ ഒരു ശ്ലോകം വന്നിരിയ്ക്കുന്നു. ബാഹുബലി ദ ബിഗിനിങിലാണ് ആ ശ്ലോകം കേള്‍ക്കാന്‍ കഴിയുന്നത്. ഏത് ചിത്രത്തിലാണ് ജഗതി ഇത് ചൊല്ലിയത് എന്നറിയമാമോ..

ബാഹുബലിയില്‍

അമ്മയുടെ നേര്‍ച്ച നിറവേറ്റാന്‍ ശിവദു ശിവലിംഗം എടുത്ത് പൊക്കുമ്പോഴാണ് ആ ശ്ലോകം ചൊല്ലുന്നത്. രാമായണത്തില്‍ രാവണന്‍ രാമനോടുള്ള യുദ്ധത്തിനു മുന്നോടിയായി ശിവനെ സ്തുതിച്ചു പാടുന്ന ശ്ലോകമാണ് സിനിമയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

ജഗതി ചൊല്ലിയത്

നന്ദനം എന്ന ചിത്രത്തിലാണ് ജഗതി ഈ ശ്ലോകം ഉപയോഗിക്കുന്നത്. ചിത്രത്തില്‍ കുമ്പിടി എന്ന കള്ളസ്വാമിയായി എത്തുന്ന ജഗതിയാണ് ബാഹുബലിയ്ക്കും മുന്‍പേ ഈ ശിവശ്ലോകം ചൊല്ലിയത്.

കേട്ട് നോക്കാം

ഇതാണ് ബാഹുബലി എന്ന സിനിമയില്‍ ശിവദു ശിവലിംഗം എടുത്ത് പൊക്കുമ്പോഴുള്ള ശിവതാണ്ഡവ ശ്ലോകം.

ജഗതി പാടിയത്

ജഗതി ചൊല്ലിയത് കേള്‍ക്കണ്ടേ.. ഇതാ കാണൂ..

English summary
Baahubali song copy from Jagathi Sreekumar
Please Wait while comments are loading...

Malayalam Photos

Go to : More Photos