»   » പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!

പ്രഭാസോ അതോ റാണയോ ആരാണ് സെക്സി, ഉത്തരം അനുഷ്ക തന്നെ പറയും !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരജോഡിയായി മാറിയിരിക്കുകയാണ് അനുഷ്‌കയും പ്രഭാസും. സ്‌ക്രീനില്‍ മികച്ച ജോഡികളായ ഇവര്‍ ജീവിതത്തിലും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ബാഹുബലി 2 ന്റെ ഗംഭീര വിജയത്തോട് കൂടി പ്രഭാസ് അനുഷ്‌ക താരജോഡിയെ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. തനിക്ക് വന്ന വിവാഹാലോചനകള്‍ നിരസിച്ചത് അനുഷ്‌ക കാരണമാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. പാപ്പരാസികള്‍ ഇപ്പോള്‍ ഇവര്‍ക്കു ചുറ്റുമാണ്. പല തരത്തിലുള്ള വാര്‍ത്തകളാണ് ഇരുവരെയും ചുറ്റിപ്പറ്റി പ്രചരിക്കുന്നത്.

തോക്ക് കിട്ടിയിരുന്നെങ്കില്‍ അന്ന് കുഞ്ചാക്കോ ബോബനെ കൊന്നേനെയെന്ന് രമേഷ് പിഷാരടി !!

സല്‍മാനും ഷാരൂഖിനും ഇനി 'അമ്മയില്ല'!! റീമ ലാഗു വിടവാങ്ങി...

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയ താരജോഡി

പ്രേക്ഷകര്‍ക്ക് ഏറ്റവും അധികം ഇഷ്ടമുള്ള താരജോഡിയായി മാറിയിരിക്കുകയാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലി 2 ല്‍ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്.

ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലേക്ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള രണ്ട് താരങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലാവുന്നത്. സ്‌ക്രീനിലെ മികച്ച താരജോഡി ജീവിതത്തിലും ഒരുമിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

തെലുങ്ക് പ്രേക്ഷകരുടെ സ്വന്തം താരജോഡി

തെലുങ്കിലെ മികച്ച താരജോഡികളായ പ്രഭാസിനെയും അനുഷ്‌കയേയും ഇന്ത്യയിലെ ഒന്നടങ്കം പ്രേക്ഷകര്‍ സ്വീകരിച്ചു. ബാഹുബലി 2 സമ്മാനിച്ച മികച്ച വിജയം തന്നെയാണ് ഇതിനു കാരണമായത്.

പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത

പാപ്പരാസികളുടെ കൂടി പ്രിയ താരജോഡികളായി മാറിയിരിക്കുകയാണ് അനുഷ്‌കയും പ്രഭാസും. ബാഹുബലിക്ക് വേണ്ടി കരിയറിലെ 5 വര്‍ഷം തന്നെ മാറ്റിവെച്ച പ്രഭാസ് ഇതിനിടയില്‍ തനിക്ക് വന്ന വിവാഹ ആലോനകള്‍ വേണ്ടെന്നു വെച്ചത് അനുഷ്‌കയ്ക്ക് വേണ്ടിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്നും പ്രചരിക്കുന്നുണ്ട്.

പ്രതികരിക്കാതെ പ്രഭാസും അനുഷ്‌കയും

ബാഹുബലി 2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചപ്പോല്‍ പോലും പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന ഈ ചോദ്യത്തിന് ഇരുവരും ഉത്തരം നല്‍കിയിരുന്നില്ല. സിനിമ വിജയിക്കുമ്പോള്‍ താരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നത് ഇതാദ്യമായല്ല.

പ്രഭാസോ റാണയോ ആരാണ് സെക്‌സി

ബാഹുബലി 2 ന്റെ പ്രമോഷനല്‍ വേളയിലാണ് ഇത്തരമൊരു ചോദ്യം അനുഷ്‌കയ്ക്ക് നേരെ എത്തിയത്. ചോദ്യം കേട്ടയുടന്‍ താരം മറുപടിയും നല്‍കി.

റാണ സഹോദരനെപ്പോലെയാണ് അപ്പോള്‍ പ്രഭാസോ

പ്രഭാസാണ് സെക്‌സിയറെന്നാണ് അനുഷ്‌ക പറഞ്ഞത്. റാണ തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്. റാണ തന്നെ ബ്രദര്‍ എന്നാണ് വിളിക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു.

വെല്ലുവിളി നിറഞ്ഞതായിരുന്നു

ബാഹുബലിയിലെ അഭിനയ ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമരേന്ദ്ര ബാഹുബലിക്കൊപ്പമുള്ള പ്രണയ രംഗങ്ങളും മഹേന്ദ്ര ബാഹുബലിയുടെ അമ്മയായുമായുള്ള രംഗങ്ങളും അഭിനയിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് താരം വ്യക്തമാക്കി.

ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം

തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി അനുഷ്‌ക മാറിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം അഭിനയിക്കുന്ന ചിത്രമായ ഭാഗ്മതിയുടെ ഷൂട്ട് ഉടന്‍ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു

പ്രഭാസും അനുഷ്‌കയും വേഷമിടുന്ന അടുത്ത ചിത്രത്തിനായാി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബാഹുബലി 2 ന്റെ വിജയം അത്രമേല്‍ സ്വീകാര്യതയാണ് ഇവര്‍ക്ക് നല്‍കിയത്.

പ്രഭാസിന്റെ ജീവിതം മാറ്റി മറിച്ച ബാഹുബലി

പ്രഭാസിന്‍രെ ജീവിതവും കരിയറും തന്നെ മാറ്റി മറിഞ്ഞത് ബാഹുബലിയിലൂടെയാണ്. കരിയറിലെ പ്രധാനപ്പെട്ട 5 വര്‍ഷമാണ് ഈ ചിത്രത്തിന് വേണ്ടി ഈ നടന്‍ മാറ്റി വെച്ചത്.

English summary
Anushka Shetty about Prabhas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam