»   » സാഹോയ്ക്ക് വേണ്ടി എന്ത് സാഹസികതയാണ് പ്രഭാസ് കാണിക്കുന്നത്...? കഷ്ടപ്പെട്ടായാലും പഠിച്ചിരിയ്ക്കും!!

സാഹോയ്ക്ക് വേണ്ടി എന്ത് സാഹസികതയാണ് പ്രഭാസ് കാണിക്കുന്നത്...? കഷ്ടപ്പെട്ടായാലും പഠിച്ചിരിയ്ക്കും!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രഭാസ് എന്ന നടന്റെ അര്‍പ്പണ ബോധത്തെ കുറിച്ച് പറയാന്‍ മാത്രമാണ് ഇപ്പോള്‍ നിരൂപകര്‍ക്ക് നേരം. ബാഹുബലി ചിത്രങ്ങള്‍ക്ക് വേണ്ടി പ്രഭാസ് നടത്തിയ സാഹസിക പ്രകടനങ്ങളൊക്കെ ജനം കണ്ടതാണ്. കരിയറിലെ നീണ്ട അഞ്ച് വര്‍ഷം ഒരു ചിത്രത്തിന് വേണ്ടി മാത്രം സമര്‍പ്പിയ്ക്കുക എന്നത് അത്ര എളുപ്പമല്ല.

പ്രഭാസിന്റെ നായികയായി വിളിച്ചു, ശ്രദ്ധ കപൂറിന്റെ മറുപടി കേട്ട് നിര്‍മാതാവും സംവിധായകനും ഇറങ്ങി ഓടി

ശരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകളായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസ് നടത്തിവന്നത്. ബാഹുബലി തരംഗം കഴിഞ്ഞു. പ്രഭാസ് പുതിയ ചിത്രത്തിലേക്ക് കടന്നു. സാഹോ എന്ന പുതിയ ചിത്രത്തിന് വേണ്ടി എന്ത് സാഹസികതയാണ് പ്രഭാസ് ചെയ്യാന്‍ പോകുന്നത്...?

അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?

ഭാഷ പഠിയ്ക്കുന്നു..

ശരീരികമായ തയ്യാറെടുപ്പുകളൊന്നുമല്ല സാഹോയ്ക്ക് വേണ്ടി പ്രഭാസ് നടത്തുന്നത്.. എല്ലാ ചിത്രത്തിനും അതിന്റേതായ ഹാര്‍ഡ് വര്‍ക്ക് നടത്താറുണ്ട്. സാഹോയ്ക്ക് വേണ്ടി ഹിന്ദി ഭാഷ പഠിയ്ക്കുന്നു എന്നതാണ് പ്രഭാസിന്റെ വെല്ലുവിളി.

ദ്വിഭാഷ ചിത്രം

ബാഹുബലി ചിത്രങ്ങള്‍ സൃഷ്ടിച്ച പ്രഭാസിന്റെ താരമൂല്യം ഉപയോഗിക്കുക എന്നതാണ് സാഹോ അണിയറപ്രവര്‍ത്തകരുടെ തീരുമാനം. അതുകൊണ്ട് ചിത്രം തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ഇതിന് വേണ്ടിയാണ് ബോളിവുഡില്‍ നിന്ന് നായികയെ തേടിയതും.

പ്രഭാസ് തന്നെ ഡബ്ബ് ചെയ്യും

ബാഹുബലി ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത് ഹിന്ദിയില്‍ റിലീസ് ചെയ്തിരുന്നു. നടന്‍ ഷരദ് കെല്‍ക്കറാണ് ബാഹുലിയ്ക്ക് ശബ്ദം നല്‍കിയത്. എന്നാല്‍ സാഹോയ്ക്ക് പ്രഭാസ് തന്നെ ശബ്ദം നല്‍കിയാല്‍ മതി എന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി ട്യൂട്ടറെ വച്ച് ഹിന്ദി പഠിയ്ക്കുകയാണത്രെ താരം.

നായികയെ കിട്ടിയോ?

ചിത്രം ഹിന്ദിയിലും തെലുങ്കിലുമായി ഒരുക്കുന്നത് കൊണ്ട്, ബോളിവുഡില്‍ നിന്ന് തന്നെ ഒരു നായികയെ തിരയുകയാണ് സാഹോ ടീം. പരിണീതി ചോപ്ര, ശ്രദ്ധ കപൂര്‍, കത്രീന കൈഫ് തുടങ്ങിയവരെ സമീപിച്ചിട്ടുണ്ട് എന്നണ് വിവരം. എന്നാല്‍ നായികയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

ഇന്ന് ക്യാപ്സ്യൂൾ മാസിക ലിംക ബുക്കിൽ: കേരളത്തിന് അഭിമാന നിമിഷം, മണമ്പൂരിന്റെ ശ്രമത്തിന് പൊൻതിളക്കം

English summary
'Baahubali' star Prabhas to learn Hindi for 'Saaho'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam