»   » ബാഹുബലി; സിനിമ ചരിത്രത്തിന്റെ ഐതീഹാസികം ,ആദ്യ നിരൂപണം

ബാഹുബലി; സിനിമ ചരിത്രത്തിന്റെ ഐതീഹാസികം ,ആദ്യ നിരൂപണം

Posted By: AkhilaKS
Subscribe to Filmibeat Malayalam

അതേ ബാഹുബലി ഒരു അസാധാരണ ചിത്രം തന്നെ! ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമകളില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു നിമിഷമാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.

ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി വെള്ളിത്തിരയിലെത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങളും ലോക റെക്കോര്‍ഡുകള്‍ക്ക് തുല്ല്യം തന്നെയാണ്. ഐതിഹാസികം എന്നതിനപ്പുറം ഒരു വാക്കും കൊണ്ടും ഇതിനെ വിലയിരുത്താന്‍ കഴിയില്ലാന്നാണ് കണ്ടിറങ്ങുന്നവര്‍ക്ക് പറയാനുള്ളത്.

bahubali

കാട്ടില്‍ വളരുന്ന ശിവദൂവിന്റെ കഥയാണ് ഈ ബിഗ് ബജറ്റ് ചിത്രം പറയുന്നത്. അവന്റെ സ്വത്വം തേടലാണ് ചിത്രത്തിന്റെ പ്രമേയം അതിനിടയില്‍ സംഭവിക്കുന്ന പോരാട്ടങ്ങളുടെയും കഥ പറയുകയാണ് ബാഹുബലി.


വളരെ മന്ദഗതിയില്‍ കുറേ കാലങ്ങള്‍ക്കു മുമ്പുള്ള ഒരു നാടക കാലത്തിലാണ് ബാഹുബലി തുടങ്ങുന്നത്. അങ്ങനെ മന്ദഗതിയില്‍ തുടങ്ങിയ ചിത്രം പിന്നീട് അനിതര സാധാരണമായ ഒരു ദൃശ്യ വിരുന്നിലേക്ക് പരിണമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിന് ശേഷം ബാഹുബലി ഇന്ത്യന്‍ ചരിത്രലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള വാണിജ്യ സിനിമകളെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുകയാണ്.

ചിത്രത്തിന്റെ രണ്ടാം പകുതി വിഷ്വല്‍ ഇഫക്ട്‌സുകളാല്‍ സമ്പന്നമാണ്. ഏത് ഹോളിവുഡ് ചിത്രത്തേക്കാളും ഒരുപിടി മുന്നില്‍ തന്നെയാണിതിന്റെ സാങ്കേതിക സംവിധാനം. സിനിമയുടെ ക്ലൈമാക്‌സും സാങ്കേതിക തികവില്‍ പ്രേക്ഷകരെ അദഭുതപ്പെടുത്തുന്നുണ്ട്.

ചിത്രത്തിലെ ഓരോ സംഭവങ്ങളും വളരെ അസാധാരണമായ രീതിയില്‍ സന്നിവേശിപ്പിക്കാന്‍ ബാഹുബലിയുടെ സംവിധായകന് സാധിച്ചിട്ടുണ്ട്. കഥപാത്രങ്ങളായി എത്തിയ പ്രഭാസ്,റാണ ദെഗുബട്ടി, തമന്ന ഭാട്ടിയ,അനുഷ്‌ക ഷെട്ടി എന്നിവര്‍ക്ക് പകരക്കാരകാന്‍ ആര്‍ക്കും കഴിയില്ലന്ന് തോന്നി പോകും. വി വിജയേന്ദ്ര പ്രസാദ്,രാഹുല്‍ കോഡ,മധന്‍ കാര്‍ക്കി എന്നിവരുമായി ചേര്‍ന്ന് സംവിധായകന്‍ രാജമൗലി തന്നൊയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

baahubali

എം കീരവാണിയുടെ സംഗീതവും, പശ്ചാത്തല സംഗീതവും, കെ കെ സെന്തല്‍കുമാറിന്റ ക്യാമറകണ്ണുകളിലൂടെ തീര്‍ത്ത ദൃശ്യ വിരുന്നും കോട്ടഗിരി വെങ്കിടേഷ റാവുവിന്റെ എഡിറ്റിംഗും, വി ശ്രീനിവാസ മോഹന്റെ വിഷ്വല്‍ ഇഫ്ക്ട്‌സും കൂടാതെ ചിത്രത്തിലെ നൃത്തവും യുദ്ധരംഗങ്ങളും എല്ലാം സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനെയും ഒരു സാങ്കില്‍പ്പികമായ ലോകത്ത് നിന്നും ഇറങ്ങി വരുന്ന പ്രതീതിയാണ്.


മലയാളം,ഹിന്ദി,തമിഴ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്കും കൂടാതെ വിദേശ ഭാഷകളിലേക്കും മൊഴി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയുടെ ഐതിഹാസികമായി മാറിയ ചിത്രത്തിന് തമിഴില്‍ ഒറ്റ ദിവസം കൊണ്ട് 30 കോടിയുടെ കളക്ഷനാണ് ലഭിച്ചിരിക്കുന്നത്രേ. തമിഴ് നാട്ടിലെ 600 തിയറ്ററുകളിലായാണ് ബാഹുബലി പ്രധര്‍ശനത്തിനെത്തിയിരിക്കുന്നത്.

English summary
The storm called Baahubali(Bahubali) had almost brought many parts of Tamil Nadu to a halt before its release and such was the hype hovering around this SS Rajamouli's magnum opus.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam