»   » ബോളിവുഡിലോ, ബോളിവുഡ് താരങ്ങളോ ആയിരുന്നുവെങ്കില്‍ ബാഹുബലി സംഭവിക്കില്ലായിരുന്നു

ബോളിവുഡിലോ, ബോളിവുഡ് താരങ്ങളോ ആയിരുന്നുവെങ്കില്‍ ബാഹുബലി സംഭവിക്കില്ലായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനങ്ങള്‍ക്ക് ഒടുവിലാണ് ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലി പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുന്നു. 2017ലാണ് രണ്ടാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകതകളോട് കൂടിയാണ് രണ്ടാം ഭാഗം പുറത്തിറങ്ങുകയെന്നും സംവിധായകന്‍ രാജമൗലി നേരത്തെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രം തെലുങ്കില്‍ അല്ലാതെ മറ്റൊരു ഭാഷയിലും സംഭവിക്കില്ലായിരുന്നുവെന്ന് രാജമൗലി പറയുന്നു. അങ്ങനെ മറ്റൊരു ഭാഷയില്‍ ഒരുക്കാന്‍ ആലോചിച്ചിട്ടുമില്ല. ചിത്രം ബോളിവുഡില്‍ ഒരുക്കാനായിരുന്നെങ്കില്‍ പോലും ചിത്രം പൂര്‍ത്തിയാകില്ലായിരുന്നുവെന്നും രാജമൗലി പറയുന്നു.

rajamouli

തെലുങ്കില്‍ മാത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് ഒരു ബഹുഭാഷ ചിത്രമാക്കാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ തന്നെ താരങ്ങളുടെ ഡേറ്റിന്റെ കാര്യമാണ് ചിന്തിച്ചത്. രണ്ട് വര്‍ഷമെങ്കിലും ചിത്രത്തിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുമായിരുന്നു.

ഇതുപോലെ കഷ്ടപ്പെടാനും ഡേറ്റ് മാറ്റി വയ്ക്കാനും ബോളിവുഡിലെ താരങ്ങള്‍ക്ക് കഴിയില്ലെന്നും രാജമൗലി പറയുന്നു. അതും മറ്റൊരു ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുക്കാതെ ബാഹുബലിയ്ക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന താരങ്ങള്‍ ഉണ്ടാകില്ലെന്ന് രാജമൗലി പറയുന്നു.

English summary
Baahubali wouldn't have happened with Bollywood stars, says SS Rajamouli.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam