ബാബു ആന്റണി ദ്രോണരാകുന്നു
നായകനായി അഭിനയിച്ച ഒരു പിടി സിനിമകള്‍ക്കു ശേഷം മലയാളത്തിന്റെ എണ്ണം പറഞ്ഞ വില്ലനായി മാറിയ ബാബു ആന്റണി ഒരു ഇടക്കാലത്ത് സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നു. അവസരങ്ങളില്ലാതെ സിനിമക്കു പുറത്ത് ചെലവഴിച്ച ഒര ഇടക്കാലം. അതിനു ശേഷം തിരിച്ചുവന്നപ്പോഴും പഴയതു പോലുള്ള തിരക്ക് ബാബു ആന്റണിയെ തേടിയെത്തിയില്ലെങ്കിലും ഈ നടന്റെ സാന്നിധ്യം ഇപ്പോഴും മലയാളത്തിലുണ്ട്.
മൂന്നാം കിട വില്ലന്‍ വേഷങ്ങള്‍ക്കിടയിലും അര്‍ത്ഥപൂര്‍ണമായ ചില കഥാപാത്രങ്ങള്‍ ബാബു ആന്റണിയെ തേടിയെത്തിയിരുന്നു. വൈശാലിയില്‍ ദ്രോണപാദ മഹാരാജാവിന്റെ വേഷം ചെയ്തത് ഉദാഹരണം. വീണ്ടുമൊരിക്കില്‍ കൂടി പുരാവൃത്തങ്ങളിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബാബു ആന്റണിക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
പി.രാജശേഖരന്‍ സംവിധാനം ചെയ്യുന്ന ദ്രോണര്‍ എന്ന ചിത്രത്തില്‍ ദ്രോണാചാര്യരായാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ഗുരുശിഷ്യബന്ധത്തിന്റെ താളപ്പിഴകള്‍ പ്രമേയമാക്കാനാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.
ഈ ചിത്രത്തില്‍ നെടുമുടി വേണു ഭീഷ്മരായും തിലകന്‍ കൊട്ടാരം വൈദ്യനായും ജി.കെ.പിള്ള കൃപാചാര്യരായും വേഷമിടുന്നു. ദേവന്‍, ജഗന്നാഥന്‍, കൊച്ചുപ്രേമന്‍, ഗായത്രി, രമ്യാ നമ്പീശന്‍, കുക്കു പരമേശ്വരന്‍, കൗശിക് ബാബു എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.


Click it and Unblock the Notifications