»   » കാലിന്മേല്‍ കാല്‍ ഏറ്റി വച്ച്, തലയില്‍ കെട്ടി ഇരിക്കുന്ന ഈ ആളിനെ മനസ്സിലായോ..?

കാലിന്മേല്‍ കാല്‍ ഏറ്റി വച്ച്, തലയില്‍ കെട്ടി ഇരിക്കുന്ന ഈ ആളിനെ മനസ്സിലായോ..?

Written By:
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നില്‍ കാലിന്മേല്‍ കാലേറ്റിവച്ച്, തലയില്‍ കെട്ടി.. കഥാപാത്രമായി ഇരിയ്ക്കുന്ന ആളിനെ പെട്ടന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്... ഇത് ബാബു ആന്റണിയുടെ പുതിയ രൂപമാറ്റമാണ്.

അനുഷ്‌ക ധരിച്ച ആ നെക്ലേസിന്‍റെ വില അറിയാമോ.. കഴുത്തിന് താങ്ങാന്‍ പറ്റാത്ത ആ നെക്ലേസ്??

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്ത്രതിലാണ് ബാബു ആന്റണി ഈ വേഷത്തിലെത്തുന്നത്. ഇത്തിങ്കല്‍ തങ്ങള്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിയ്ക്കുന്നത്.

 babuantony

ബാബു ആന്റണി തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്. ഗോകുലം ഗോപാലന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്. 12 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്

പ്രിയ ആനന്ദാണ് ചിത്രത്തിലെ നായികയായ ജാനകിയെ അവതരിപ്പിയ്ക്കുന്നത്. നേരത്തെയും ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വരികയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ചരിത്രത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരിയ്ക്കും കായംകുളം കൊച്ചുണ്ണി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

English summary
Actor Babu Antony shares his look from his upcoming film film 'Kayamkulam Kochunni.' He plays the role of Ithingal Thangal in the film, which has Nivin Pauly in the role of Kayamkulam Kochunni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X