എന്നിലെ നടനെ കണ്ടെത്തിയ മനുഷ്യന്‍! സംവിധായകന്‍ ഭരതനെ കുറിച്ച് ബാബു ആന്റണി
സംവിധായകന്‍ ഭരതന്റെ ഓര്‍മ്മ ദിവസത്തില്‍ അദ്ദേഹത്തെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച താരമാണ് ബാബു ആന്റണി. വൈശാലിയില്‍ ലോമപാഥന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി അഭിനയിച്ചത്. ബാബു ആന്റണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു വൈശാലി.
തന്നിലെ നടനെ കണ്ടെത്തിയ സംവിധായകനാണ് അദ്ദേഹമെന്നാണ് ഭരതന്റെ ഓര്‍മ്മ ദിവസത്തില്‍ ബാബു ആന്റണി കുറിച്ചത്. അദ്ദേഹം മണ്‍മറഞ്ഞുപോയെങ്കിലും സിനിമകള്‍ക്ക് ഇപ്പോഴും ജീവനുണ്ടെന്നും ബാബു ആന്റണി പറയുന്നു. ബാബു ആന്റണിയുടെ വാക്കുകളിലേക്ക്; എന്നിലെ നടനെ കണ്ടെത്തിയ സംവിധായകന്‍, ഇന്ന് ജൂലൈ 30, അദ്ദേഹത്തിന്റെ 22ാം ചരമവാര്‍ഷികമാണ്.

അദ്ദേഹം നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഇന്നും ജീവനുണ്ട്. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇനിയും അടുത്ത തലമുറയ്ക്ക് കൂടി പകര്‍ന്ന് നല്‍കണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. എന്ന് ആത്മാര്‍ത്ഥ ശിഷ്യന്‍. ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വൈശാലിക്ക് പുറമെ ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം, ചിലമ്പ് തുടങ്ങിയ സിനിമകളിലും ബാബു ആന്റണി അഭിനയിച്ചിരുന്നു. ഭരതന്റെ സംവിധാനത്തില്‍ പ്രണാമം എന്ന ചിത്രത്തിലായിരുന്നു ബാബു ആന്റണി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ചിലമ്പ്, വൈശാലി, തുടങ്ങിയ സംവിധായകന്റെ സിനിമകളിലും നടന്‍ അഭിനയിച്ചു.

മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ബാബു ആന്റണി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ബാബു ആന്റണി തിളങ്ങിയിരുന്നു. മലയാളത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാബു ആന്റണി ചെയ്തുകൊണ്ടിരിക്കുന്നത്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് നടന്‍. ആക്ഷന്‍ ചിത്രത്തില്‍ ഹോളിവുഡ് താരം ഉള്‍പ്പെടെയുളളവര്‍ ബാബു ആന്റണിക്കൊപ്പം അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന ചിത്രത്തിലായിരുന്നു ബാബു ആന്റണി ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്.

അതേസമയം വൈശാലിക്ക് പിന്നാലെയാണ് ബാബു ആന്റണി മലയാളത്തില്‍ കൂടുതല്‍ സജീവമായിരുന്നത്. ബാബു ആന്റണിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് നിരവധി ആരാധകരാണുണ്ടായത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടന്‍ തിളങ്ങിയിരുന്നു. തന്റെ കരിയറില്‍ ഇംഗ്ലീഷ്, സിംഹള ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ബാബു ആന്റണി. നടന്റെ തിരിച്ചുവരവ് ചിത്രമായ പവര്‍സ്റ്റാറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്


Click it and Unblock the Notifications











