»   » സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം, ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍!

സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം, ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയെ കിടുകിടെ വിറപ്പിച്ചിരുന്ന വില്ലന്‍മാരില്‍ ഒരാളായിരുന്നു ബാബു ആന്‍ണി. വില്ലത്തരമാണെങ്കില്‍ കൂടിയും ആര്‍ക്കും ഇഷ്ടം തോന്നുന്നൊരു അഭിനയ ശൈലി കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഹരമായി മാറിയ താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷനായത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

അബിയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല, കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ദിലീപ് എത്തി!

ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

നെടുമുടി വേണുവും തിലകനും ശത്രുതയിലായിരുന്നോ? തിലകന്‍ അങ്ങനെ പറഞ്ഞതിന് പിന്നില്‍?

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് തിരിച്ചുവരവില്‍ അദ്ദേഹത്തിനെ കാത്തിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ആകെ തിരക്കിലാണ് താരമിപ്പോള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ ആ സ്ത്രീയുമായുള്ള പ്രണയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്.

സിനിമയില്‍ നിന്നും ഔട്ടാവാന്‍ കാരണം

ആക്ഷന്‍ ഹീറോയായി സിനിമയില്‍ നിറഞ്ഞു നിന്നിട്ടും ഫീല്‍ഡ് ഔട്ടാവേണ്ടി വന്ന താരമാണ് ബാബു ആന്റണി. ഒരു സ്ത്രീ കാരണമാണ് അത്തരമൊരു അവസ്ഥയിലേക്ക് താന്‍ എത്തിയെന്ന് അദ്ദേഹം പറയുന്നു.

കള്ളക്കഥകള്‍ വിശ്വസിച്ചു

ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത് കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു.പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.

ഇമേജിന് കോട്ടം വന്നു

ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെത്തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.

തിരിച്ചുവരവിന് ശ്രമിച്ചിരുന്നു

തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ താനൊറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പ്രാവര്‍ത്തികമാവാതെ പോവുകയായിരുന്നു.

വിവാഹത്തോടെ വിദേശത്തേക്ക്

സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി.

തിരിച്ചുവരുന്നതിനിടയിലും

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്നതിനിടയില്‍ വീണ്ടും അവര്‍ പ്രശ്‌നമുണ്ടാക്കാനായി ഇറങ്ങിയിട്ടുണ്ട്. അവരുടെ ലക്ഷ്യമെന്താണെന്ന് ഇതുവരെ.ും മനസ്സിലായിട്ടില്ലെന്നും ബാബു ആന്റണി പറയുന്നു.

കായംകുളം കൊച്ചുണ്ണിയിലൂടെ

നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നത്. തുടക്കത്തില്‍ പരിശീലനം നല്‍കാന്‍ മടിക്കുകയും പിന്നീട് മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാത്ത വിദ്യകള്‍ പോലും പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് താരം പറയുന്നു.

English summary
Babu Antony talking about his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam