വില്ലനില്‍ നിന്ന് ദൈവ പുത്രനായി ബാബു ആന്‍റണി മാറുന്നു
സ്ഥിരം വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച ഒരു കൂട്ടം നായകന്‍മാരുണ്ട്. ബാബു രാജ്, ഭീമന്‍ രഘു, ബാബു ആന്‍രണി, രാജന്‍ പി ദേവ് എന്നിങ്ങനെ ഒരു കൂട്ടം വില്ലന്‍മാര്‍. എന്നാല്‍ ഇവരില്‍ പലരും കോമഡി ട്രാക്കിലേയ്ക്ക് മാറി എന്നാല്‍ അധികമൊന്നും മാറ്റങ്ങളില്ലാതെ തുടരുന്നയാള്‍ ബാബു ആന്റണിയാണ്.
മലയാളത്തിലെ ഈ കരുത്തുറ്റ വില്ലനും മാറ്റത്തിന്റെ പാതിയിലാണ്. മാറുന്നത് ദൈവ പുത്രന്റെ വേഷത്തിലേയ്ക്കാണെന്ന് മാത്രം. യേശുക്രിസ്തുവിന്റെ വേഷത്തിലാണ് തന്റെ പുതിയ ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക.

കോട്ടയം നവജീവന്‍ ട്രസ്റ്റി പി യു തോമസിന്റെ ജീവിതം സിനിമയാകുന്ന ഫ്രാന്‍സിസ് പാപ്പ എന്ന ചിത്രത്തിലാണ് ബാബു ആന്റണി യേശുക്രിസ്തുവായി വേഷമിടുന്നത്.
പ്രതാപ് പോത്തനാണ് ചിത്രത്തില്‍ പിയു തോമസായി വേഷമിടുന്നത്. മുന്‍പ് പല ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു ബാബു ആന്റണി. ഇടക്കാലത്ത് സിനിമയ്ക്ക് ഇടവേള നല്‍കിയ അദ്ദേഹം വീണ്ടും തിരിച്ചെത്തുകയായിരുന്നു


Click it and Unblock the Notifications











