»   » ഇടുക്കി ഗോള്‍ഡില്‍ ബാബു ആന്റണിയുടെ കുടുംബം

ഇടുക്കി ഗോള്‍ഡില്‍ ബാബു ആന്റണിയുടെ കുടുംബം

Posted By:
Subscribe to Filmibeat Malayalam

കുട്ടികാലം മുതല്‍ സുഹൃത്തുക്കളായിരുന്ന പിന്നീട് ജീവിതത്തില്‍ പലവഴിയ്ക്കായി വീണ്ടും കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ്. പ്രതീപ് പോത്തന്‍, മണിയന്‍ പിള്ള രാജു, രവീന്ദ്രന്‍, ബാബു ആന്റണി തുടങ്ങിയവരെല്ലാമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ബാബു ആന്റണിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ബാബൂ ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയും മകനുമായിത്തന്നെയാണ് എവ്ജീനിയയും മകനും അഭിനയിക്കുന്നത്.

Babu Antony with Family

ചാനല്‍ ഷോകളിലും മറ്റും ഒന്നിച്ചെത്തിയിട്ടുണ്ടെങ്കിലും ബാബുവും ഭാര്യയും ഇതാദ്യമായിട്ടാണ് വെള്ളിത്തിരയിലും ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്. വളരെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെത്തന്നെയാണ് ബാബുവിന്റെ ഭാര്യയും മകനും അവതരിപ്പിക്കുന്നത്.

ഡാ തടിയാ എന്ന ചിത്രത്തിലൂടെ ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി തുടങ്ങിയ നടന്മാരെ അവതരിപ്പച്ച ആഷിക് അബുവിന്റെ പുതിയ താരനിര്‍ണയവും ക്ലിക്കാകുമെന്ന് പ്രതീക്ഷിയ്ക്കാം. തൃശൂരിലാണ് ഇടുക്കി ഗോള്‍ഡിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം അവസാനിച്ചു.

English summary
Ashiq Abu's uncoming movie Idukki Gold has become a family affair for actor Babu Antony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam