ആക്രമിക്കപ്പെട്ട നടി അവരുടെ ഇര!! നടിയ്ക്ക് വേണ്ടി എന്ത് ചെയ്തു, ഡബ്ല്യൂസിസിക്കെതിരെ ബാബുരാജ്
താരസംഘടനയായ അമ്മയിൽ തർക്കം രൂക്ഷമാകുകയാണ്. അമ്മയുടെ പ്രിയപ്പെട്ട മക്കൾ രണ്ടു ചേരിയിൽ നിന്ന് പരസ്പരം കൊമ്പ് കോർക്കുന്ന ഒരു അവസ്ഥിയിലേയ്ക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇത്രയും നാൾ സംഘടനയ്ക്കുളളിൽ ശീതയുദ്ധമായിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങൾ പരസ്പരം ആരോപണമുന്നിയിച്ച് നേരിട്ടെത്തിയിട്ടുണ്ട്.
നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ച് സംഘടനയിലേയ്ക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെ തുടർന്നാണ് സംഘടനയിൽ പൊട്ടിത്തെറി ഉണ്ടായത്. ചെറിയ അഭിപ്രായ ഭിന്നതകൾ തങ്ങി നിന്നിരുന്നുവെങ്കിലും ഒരു പൊട്ടിത്തെറിയുടെ വക്കിലേയ്ക്ക് കാര്യങ്ങൾ എത്തിയത് ദിലീപിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയപ്പോഴാണ്. പിന്നീട് സിനിമ തിരക്കഥകളെ വെല്ലുന്ന പല സംഭവ വികാസങ്ങൾക്കാണ് മലയാള സിനിമാലോകം വേദിയായത്. ഇപ്പോഴിത നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടനും നിർവാഹക സമിതി അംഗവുമായ ബാബു രാജ്. മനോരമയ സംപ്രേക്ഷണം ചെയ്യുന്ന നേരേ ചെവ്വേയിലാണ് ഡബ്ല്യൂസിസിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയെ ഇരയാക്കുന്നു
ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യൂസിസി സംഘടന വളർച്ചയ്ക്ക് വേണ്ടി ഇരയാക്കുകയാണെന്ന് ബാബു രാജ് കുറ്റപ്പെടുത്തുന്നു. ഇരയ്ക്ക് വേണ്ടി സംഘടന ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഇവരെ രക്തസാക്ഷിയാക്കി ഒപ്പം നിർത്തുകയാണ്. ഇങ്ങനെയാണ് ഡബ്ല്യൂസിസി പ്രവർത്തിക്കുന്നതെന്നും ബാബുരാജ് ആരോപിക്കുന്നു.

മോഹൻലാലിന് നേരെ ചെളിവാരി എറിയുന്നു
ഡബ്ല്യൂസിസി സംഘടന മോഹൻലാലിനു നേരെ ചെളിവാരി എറിഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണ്. രാജ്യന്തരതലത്തിൽ തന്നെ തങ്ങളുടെ സംഘടനയുടെ പേര് ഉയർത്താൻ ശ്രമിക്കുന്നവർക്ക് വലിയ അജണ്ട തന്നെയുണ്ട്. സിനിമയിൽ അഭിനയിക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇതിനു പിന്നിൽ വലിയ അണ്ടയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അമ്മയെ നാലു കഷ്ണമാക്കി
അമ്മ നിർവാഹക സമിതി അംഗങ്ങളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട താരങ്ങൾ ഡബ്ല്യൂസിസിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്.
അമ്മ എന്ന സംഘടനയെ നാല് കഷ്ണമാക്കിയത് ഡബ്ല്യൂസിസിയെന്ന് ബാബു രാജ് അന്ന് ആരോപിച്ചിരുന്നു. അമ്മ എന്നുള്ള തങ്ങളുടെ സംഘടനയുടെ പേര് ഇപ്പോൾ പലരും വിളിക്കുന്നത് എഎംഎംഎയെന്നാണ്. ഇതിനു കാരണം ഡബ്ല്യൂസിസിയാണെന്നും ബാബുരാജ് ആരോപിച്ചു.താൻ അവർക്ക് അനുകൂലമായി പല തവണ സംസാരിച്ചിരുന്നു. എന്നാൽ അവർ മനസ്സിലാക്കിയത് വേരെ രീതിയിലാണ്. അക്രമണത്തിന് ഇരയായ നടിയോട് അവർ സംസാരിച്ചിട്ടുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവർ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണെന്നും ബാബുരാജ് ആരോപിക്കുന്നുണ്ട്.

അമ്മയുടെ ചോര ഊറ്റി കുടിക്കുന്നു
അമ്മയുടെ ചോര ഊറ്റി കുടിച്ച് വളരാൻ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്യൂസിസിയെന്ന് ബാബു രാജ് രൂക്ഷമായി വിമർശിച്ചിരുന്നു. സംഘടനയെ താറടിക്കാൻ വനിത സംഘടന അംഗങ്ങൾ പലതവണ ശ്രമിച്ചിരുന്നു. ഡബ്യൂസിസിയിലെ ഈ മൂന്ന് പേർക്ക് വേണ്ടി തങ്ങളുടെ പ്രസിഡന്റ് കേൾക്കുന്ന ചൂത്ത വിളിയ്ക്ക് പരിധിയില്ല. ഇതിനൊക്കെ തങ്ങളുടെ അംഗങ്ങളുടെ മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും ബാബുരാജ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











