ബാബുജി അലോക് നാഥ് ട്വിറ്ററില്‍
മുംബൈ: പൂനം പാണ്ഡെയെ ട്വിറ്ററില്‍ ഇങ്ങനെ കാണാന്‍ പറ്റും എന്ന് ആരും കരുതിയിരിക്കില്ല. എന്നാല്‍ അപ്രതീക്ഷിതമായത് സംഭവിച്ചു. സിനിമാ, ടി വി നടനായ അലോക് നാഥ് എന്ന ബാബുജിയുടെ ട്വിറ്റര്‍ പ്രവേശനമാണ് പൂനം പാണ്ഡെയെ രൂപവും ഭാവവും മാറ്റാന്‍ പ്രേരിപ്പിച്ചത്. പരമാവധി നഗ്നത പ്രദര്‍ശിപ്പിക്കാറുള്ള പൂനം പാണ്ഡെ ട്വിറ്ററില്‍ എക്‌സ്ട്രാ ഡീസന്റ് ആയാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
അലോക് നാഥിന് സ്വാഗതം. ഇത് നിങ്ങള്‍ക്കുള്ള വെല്‍കം ഫോട്ടോയാണ് എന്നൊരു ട്വീറ്റും പൂനം പാസാക്കിയിട്ടുണ്ട്. ട്വിറ്ററിലെ ആദ്യദിവസം കൊണ്ട് എന്റെ ചിത്രം മാറ്റിവെപ്പിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞു എന്നായിരുന്നു പൂനം പാണ്ഡെയുടെ അടുത്ത ട്വീറ്റ്.

ജൂണ്‍ 26 നാണ് വെറ്ററന്‍ നടനായ അലോക് നാഥ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എത്തിയത്. ട്വിറ്റര്‍ ലോകത്തിന് പ്രണാമം. നിങ്ങളുടെ പാര്‍ട്ടിയില്‍ ഞാനും ചേരുന്നു, ഇത് നന്നാവും എന്നാണ് പ്രതീക്ഷ - ഇതായിരുന്നു അലോക്‌നാഥിന്റെ ആദ്യ ട്വീറ്റ്. സ്‌ക്രീനിലും പുറത്തും ബാബുജി ഇമേജുള്ള അലോക്‌നാഥ് ആ ഇമേജ് സൂക്ഷിക്കുന്ന തരത്തിലാണ് ട്വിറ്ററിലും ഇടപെട്ടത്.
മേനെ പ്യാര്‍ കിയാ, ഹം സാത് - സാത് ഹേ, വിവാഹ് തുടങ്ങിയ ചിത്രങ്ങളിലെ അച്ഛന്‍ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായ അലോക്‌നാഥിന് തന്റെ ബാബുജി ഇമേജിനെ ആളുകള്‍ കളിയാക്കുന്നതില്‍ പരിഭവമൊന്നുമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം രണ്ട് ലക്ഷത്തോളം ട്വീറ്റുകളാണ് അലോക്‌നാഥിനെ ചുറ്റിപ്പറ്റി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അടുത്ത സീരിയലില്‍ ബാബുജി വേഷവുമായി എത്താനിരിക്കുകയാണ് അലോക്‌നാഥ് എന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications