മൂന്നുതലമുറ കൊമേഡിയന്‍മാര്‍ സംഗമിക്കുന്നു

By Nirmal Balakrishnan

മോഹന്‍ലാല്‍ നായകനാകുന്ന കോമഡിചിത്രമായ പെരുച്ചാഴിയില്‍ ലാലിനൊപ്പം കൂടുന്നത് ന്യൂജനറേഷന്‍ കോമഡി താരവും വില്ലനിന്‍നിന്ന് കൊമേഡിയനിലേക്ക് ചുവടുമാറിയ ബാബുരാജും. ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി എന്നിവരുടെ വലംകൈ ആയി അഭിനയിക്കുന്ന അജു വര്‍ഗീസാണ് പുത്തന്‍ കോമഡിയുമായി ലാലിനൊപ്പം ചേരുന്നത്.

വയലാര്‍ വര്‍ക്കി എന്ന വേഷമാണഅജുവിന്. ജബ്ബാര്‍ പൊറ്റക്കുഴി എന്ന വേഷമാണ് ബാബുരാജിന്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജഗന്നാഥന്‍ എന്ന രാഷ്ട്രീയക്കാരന്റെ വലംകൈ ആയിട്ടാണ് ജബ്ബാറും വര്‍ക്കിയും അഭിനയിക്കുന്നത്. മൂന്നുകാലഘട്ടത്തിലെ കൊമേഡിയന്‍മാരുടെ സംഗമമായിരിക്കും ചിത്രം.

Peruchazhi

ഒരുകാലത്ത് ലാലിനൊപ്പം കോമഡി ചെയ്തുകൊണ്ട് വലം കൈ ആയി ഉണ്ടായിരുന്നത് ശ്രീനിവാസനായിരുന്നു. നാടോടിക്കാറ്റും പട്ടണപ്രവേശവും ഗാന്ധിനഗര്‍ സെക്കന്‍ഡ്‌സ്ട്രീറ്റുമെല്ലാം അങ്ങനെ ചെയ്ത ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങള്‍ക്കു ലഭിച്ചൊരു കയ്യടിയായിരിക്കും അജു വര്‍ഗീസും ബാബുരാജും ലാലിനൊപ്പം ചേരുമ്പോള്‍ ലഭിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ് ബാബുവും ചേര്‍ന്ന് നിര്‍മിക്കുന്ന പെരുച്ചാഴി ഡോ. അരുണ്‍ വൈദ്യനാഥനാണ് സംവിധാനം ചെയ്യുന്നത്. കേരളത്തിലും അമേരിക്കയിലുമായിട്ടാണ് ചിത്രീകരണം. അമേരിക്കയിലെ സുഹൃത്തിനെ സഹായിക്കാന്‍ എത്തുന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലാലിന് പാരവയ്ക്കുന്ന കൂട്ടുകാരനായി മുകേഷും. ലാലും മുകേഷും ബാബുരാജും അജു വര്‍ഗീസുമെല്ലാമായി കോമഡിയുടെ നല്ലൊരു മേളമായിരിക്കും ചിത്രമെന്നതില്‍ സംശയമൊന്നും വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X