ബാബു രാജ് എന്ന 'രായപ്പന്‍'
വെള്ളിത്തിരയില്‍ ബാബുരാജെന്ന നടന്റെ അരങ്ങേറ്റം ഒരു വില്ലനായായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പക്ഷെ സാള്‍ട്ട ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന് ശേഷം കഥയാകെ മാറി. ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു കോമഡി താരമാണ് ബാബുരാജ്.
വ്യത്യസ്തമായ കോമഡി വേഷമവതരിപ്പിയ്ക്കുന്ന ബാബുരാജ് അടുത്തതായി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താനെത്തുന്നത് മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തിലൂടെയാണ്. അരുണ്‍ വൈദ്യനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രായപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിയ്ക്കുന്നത്. ബാബുരാജ് അവരിപ്പിക്കുന്ന കഥാപാത്രത്തിന് ചിത്രത്തില്‍ നല്ല പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ തന്നെ പറയുന്നു.

വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ ചത്രത്തിലെത്തുന്നത്. ചിരിപ്പിക്കാന്‍ മന്ത്രി രാഘവനായി മുകേഷും എത്തുന്നുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ മത്സരിക്കുന്ന ഗവര്‍ണര്‍ക്ക് വേണ്ടി വോട്ടുപിടിയ്ക്കാന്‍ പോകുന്ന വിശ്വനാഥനാണ് കഥയില്‍ മോഹന്‍ലാല്‍.
തമിഴില്‍ സൂപ്പര്‍ഹിറ്റായ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ വൈദ്യനാഥ് ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തിന് വേണ്ടി സംഭാഷണമെഴുതുന്നത് അജയന്‍ വേണുഗോപാലനാണ്. െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ്ബാബുവും ചേര്‍ന്നു നിര്‍മിക്കുന്നു.
മുമ്പ് മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വില്ലനായി വേഷമിട്ടയാളാണ് ബാബുരാജ്. അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്രാ തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്


Click it and Unblock the Notifications