വില്ലനാകാന്‍ ബാബുരാജിന് കൊതി !
ബാബുരാജ് എന്ന വില്ലന്‍ നടന്റെ ഇമേജ് ആകെ മാറ്റിമറിച്ച ചിത്രമായിരുന്നു ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം. നായകനെ തല്ലും തൊഴിയുമായി നേരിടുന്ന മസില്‍ വീരന്‍ ബാബു രാജിനെ ചന്ദ്രിക സോപ്പ് വാങ്ങാനെത്തുന്ന കുശിനിക്കാരനായി മാറ്റുകയായിരുന്നു ആഷിക് അബു.
ചിത്രം ക്ലിക്കായതിനൊപ്പം ബാബുരാജിന്റെ കോമഡി വേഷവും ക്ലിക്കായി. പിന്നീടങ്ങോട് ബാബുരാജിന്റെ മുന്നില്‍ കോമഡി വേഷങ്ങളുടെ പ്രളയമായിരുന്നു. ദിലീപിനൊപ്പമുള്ള മായാമോഹിനി മുതല്‍ നായകനായ നോട്ടി പ്രൊഫസര്‍ വരെയുള്ള ചിത്രങ്ങളില്‍ ബാബു രാജ് ഹാസ്യം കൈകാര്യം ചെയ്തു. മുമ്പ് വില്ലന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടന്നപോലെ, ഇപ്പോള്‍ ഹാസ്യവേഷങ്ങളില്‍ ടൈപ്പ് ചെയ്യപ്പെടുകയാണ് ബാബുരാജ്. ഹണീ ബീ പോലുള്ള ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചെങ്കിലും പ്രേക്ഷകരിലെന്നപോലെ ബാബുവിലും കോമഡി കഥാപാത്രങ്ങള്‍ മടുപ്പുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു.

താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണെന്നകാര്യം വളരെ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. വീണ്ടും ഒരു വില്ലന്‍ വേഷം ചെയ്യാനുള്ള ആഗ്രഹവുമായി നടക്കുകയാണ് താരം. അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്കിടെ വില്ലന്‍ വേഷങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിയ്ക്കുമ്പോള്‍ അത് തനിയ്ക്കുലഭിച്ചിരുന്നെങ്കിലെന്ന് താനാശിച്ചുപോവുകയാണെന്ന് ബാബുരാജ് പറയുന്നു.
എന്തായാലും ഹാസ്യകഥാപാത്രങ്ങള്‍ക്ക് അല്‍പം ഗ്യാപ് ഇടാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. ജൂനിയര്‍ ലാല്‍ ഒരുക്കുന്ന ഹണീ ബീയുടെ രണ്ടാം ഭാഗത്തില്‍ നെഗറ്റീവ് റോളിലാണ് ബാബു രാജ് എത്തുന്നത്. മറ്റൊരു പേരിടാത്ത ചിത്രത്തിലും ബാബുവിന്റെ നെഗറ്റീവ് റോള്‍ കാണാന്‍ കഴിയും.


Click it and Unblock the Notifications











