»   » 'ആ നടിയെയും ദിലീപിനെയും വച്ച് നാദിര്‍ഷ ഒരു സിനിമ സംവിധാനം ചെയ്താല്‍ എല്ലാം തീര്‍ന്നു!'

'ആ നടിയെയും ദിലീപിനെയും വച്ച് നാദിര്‍ഷ ഒരു സിനിമ സംവിധാനം ചെയ്താല്‍ എല്ലാം തീര്‍ന്നു!'

Posted By: Rohini
Subscribe to Filmibeat Malayalam

ഫെബ്രുവരിയില്‍ നടി ആക്രമിയ്ക്കപ്പെട്ടതിന് ശേഷം, അതിനപ്പുറം ഒരു ചര്‍ച്ച കേരളത്തില്‍ നടന്നിട്ടില്ല. സംഭവത്തില്‍ ദിലീപ് അറസ്റ്റിലാവുകയും ചെയ്തതോടെ എല്ലാം നശിച്ചു എന്ന തരത്തിലായിരുന്നു ചര്‍ച്ചകളുടെ പോക്ക്.

അടിയും പിടിയും പൊലീസ് കേസും... പ്രണയ പരാജയത്തിനൊടുവില്‍ വേദന സഹിച്ച 10 നടിമാര്‍!

ദിലീപ്.. ആക്രമിയ്ക്കപ്പെട്ട നടി.., ആക്രമിയ്ക്കപ്പെട്ട നടി.. ദിലീപ് എന്നതിനപ്പുറം വാര്‍ത്തകളൊന്നുമില്ല. ഇത് നിര്‍ത്താറായില്ലേ എന്ന് നടന്‍ ബാബുരാജ് ചോദിക്കുന്നു. ആ നടിയെയും ദിലീപിനെയും ഒരുമിപ്പിച്ച് നാദിര്‍ഷ ഒരു സിനിമ സംവിധാനം ചെയ്താല്‍ എല്ലാം തീരും എന്ന് ബാബുരാജ് പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍

ദിലീപ് പുറത്തിറങ്ങിയാല്‍ ആക്രമിയ്ക്കപ്പെട്ട നടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യില്ല എന്നാര് കണ്ടു. അന്ന് ഈ ചര്‍ച്ചകളൊക്കെ നടത്തുന്നവര്‍ എന്ത് ചെയ്യും എന്നാണ് ബാബുരാജ് ചോദിക്കുന്നത്.

ഇതുമാത്രം പറയുന്നതെന്തിന്

അവര്‍ രണ്ട് പേരും നായികാ - നായകന്മാരായി ഒരു സിനിമ വന്നുകൂടെന്നില്ല. കുറേ ആള്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. ഇതിനെക്കാള്‍ വലിയ എത്ര കേസുകള്‍ ഉണ്ടായി എന്നും ഇത് മാത്രം പറഞ്ഞുകൊണ്ടിരിയ്‌ക്കേണ്ട കാര്യമുണ്ടോ എന്നും ബാബുരാജ് ചോദിക്കുന്നു.

നാദിര്‍ഷ സംവിധാനം ചെയ്യണം

ആക്രമിയ്ക്കപ്പെട്ട നടിയും ദിലീപും നായികാ - നായകന്മാരായി നാദിര്‍ഷ സിനിമ സംവിധാനം ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരും. ഇതൊക്കെ സിനിമയാണ്.. കാലമാണ് എല്ലാം മാറും മറക്കും. പിന്നെ കുറേ ആള്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കല്‍ മാത്രമേ ഉണ്ടാവൂ.

നടിയുടെ പേര് പറഞ്ഞു

മംഗലം ചാനല്‍ ചര്‍ച്ചയിലാണ് ബാബുരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആക്രമിയ്ക്കപ്പെട്ട നടിയുടെ പേര് ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ച് പറഞ്ഞാണ് ബാബുരാജ് സംസാരിച്ചത്.

English summary
Baburaj on actress and Dileep issue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam