twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫും മൈഥിലിയും രണ്ടാം ഭാഗത്തില്‍ ഇല്ലാത്തതിന്‌റെ കാരണം, വെളിപ്പെടുത്തി ബാബുരാജ്‌

    By Midhun Raj
    |

    ആഷിക്ക് അബുവിന്‌റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമകളില്‍ ഒന്നുകൂടിയാണ്. ലാല്‍, ബാബുരാജ്, ആസിഫ് അലി, ശ്വേതാ മേനോന്‍, മൈഥിലി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് ബ്ലാക്ക് കോഫി. ബാബുരാജ് സംവിധാനം ചെയ്ത സിനിമയില്‍ നടന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

    asif-mythili-baburaj

    ഒപ്പം ലാലും ശ്വേതയും തങ്ങളുടെ കഥാപാത്രങ്ങളായി വീണ്ടും എത്തുന്നു. ബ്ലാക്ക് കോഫിയില്‍ ആസിഫും മൈഥിലിയും ഇല്ലാത്തതിന്റെ കാരണം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി തുടങ്ങിയപ്പോള്‍ ആസിഫ് അലിയുടെയും മൈഥിലിയുടെയും വേഷങ്ങള്‍ക്ക് കഥയില്‍ സ്ഥാനമുണ്ടായിരുന്നെന്നും എന്നാല്‍ മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിര്‍ത്തേണ്ടി വന്നുവെന്നും നടന്‍ പറഞ്ഞു.

    ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    അതേസമയം കുക്ക് ബാബുവായി ബാബുരാജ് വീണ്ടും എത്തുന്ന ചിത്രം അടുത്തിടെയാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഇത്തവണ ചില പുതിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. സണ്ണി വെയ്ന്‍, ഒവിയ, ലെന, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ബ്ലാക്ക് കോഫിയിലെ മറ്റ് പ്രധാന താരങ്ങള്‍. വില്ലന്‍ വേഷങ്ങളിലും ഹാസ്യറോളുകളിലും മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സംവിധായകനായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു താരം. ഒരു കാലത്ത് വില്ലന്‍ റോളുകളില്‍ ഒതുങ്ങിപ്പോയ നടന് കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം തന്നെയാണ്.

    Read more about: baburaj asif ali mythili
    English summary
    baburaj reveals the reason of why asif ali and mythili are not part in salt n pepper second part
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X