മലയാളത്തില്‍ എറ്റവും ബഹുമാനമുളളത് ഇവരോട്, പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് ബാബുരാജ്
വില്ലന്‍ വേഷങ്ങളിലും ഹാസ്യറോളുകളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. ഒരുകാലത്ത് സ്ഥിരം പ്രതിനായക വേഷങ്ങളില്‍ എത്തിയ നടന്‍ പിന്നീട് ട്രാക്ക് മാറ്റിപിടിച്ചു. ഡാഡി കൂള്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലുളള സിനിമകളിലൂടെയാണ് അദ്ദേഹം കോമഡി റോളുകള്‍ ചെയ്തുതുടങ്ങിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രം ബാബുരാജിന്‌റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കുറെയധികം ഹാസ്യ വേഷങ്ങള്‍ ചെയ്തു താരം.
പ്രിയാമണിയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം
അടുത്തിടെ ജോജി എന്ന സിനിമയിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് ബാബുരാജ് നടത്തിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. ജോജിയിലെ ജോമോന്‍ പനച്ചേല്‍ എന്ന കഥാപാത്രം നടന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത റോളാണ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും തുടക്കം കുറിച്ചിരുന്നു ബാബുരാജ്.

നാല് സിനിമകളാണ് ബാബുരാജ് സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ച് ബാബുരാജ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു. അതേസമയം മലയാളത്തില്‍ എറ്റവും ബഹുമാനം തോന്നിയിട്ടുളളത് ആരെയൊക്കെയാണ് എന്ന് തുറന്നുപറയുകയാണ് ബാബുരാജ്. ഇന്‍ഡസ്ട്രിയില്‍ എനിക്ക് കൂടുതല്‍ ബഹുമാനമുളളത് മലയാള സിനിമയിലെ മൂന്ന് പ്രമുഖ താരങ്ങളോടാണ് എന്ന് ബാബുരാജ് പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ കുറിച്ചാണ് ബാബുരാജ് മനസുതുറന്നത്. 'വിവിധ രീതികളില്‍ ബഹുമാനം തോന്നിയ ആളുകളാണ് ഇവര്‍. മമ്മൂക്ക ശരീരം നല്ല രീതിയില്‍ നോക്കുന്ന ആളാണ്. കൊറോണയ്ക്ക് മുന്‍പുവരെ ഞങ്ങള്‍ പോയ ഹെല്‍ത്ത് ക്ലബില്‍ തന്നെയായിരുന്നു മമ്മൂക്ക വന്നത്. അപ്പോ അദ്ദേഹം എടുക്കുന്ന എഫേര്‍ട്ട് എല്ലാം കണ്ടിരുന്നു'.

'രാവിലെ അഞ്ച് അഞ്ചര മണിയാവുമ്പോ വരും. വ്യായാമം ചെയ്യും. അദ്ദേഹം ശരീരം നന്നായി നോക്കും, ഭക്ഷണം കഴിക്കും'. അതുപോലെ തന്നെയാണ് ലാലേട്ടനും എന്ന് ബാബുരാജ് പറഞ്ഞു. 'സിനിമയുടെ കാര്യത്തിലും ഷൂട്ടിലുമൊക്കെ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത എല്ലാവര്‍ക്കും മാതൃകയാണ്. അതുപോലെ തന്നെ ഒരു സുഹൃത്ത് എന്ന നിലയില്‍ ആത്മാര്‍ത്ഥമായിട്ട് നമുക്ക് എന്ത് കാര്യങ്ങളും പറയാന്‍ കഴിയുന്ന ആളാണ് സുരേഷ് ഏട്ടന്‍(സുരേഷ് ഗോപി)'.

'ഏത് സമയം വിളിച്ചാലും ഫോണെടുക്കാറുണ്ട്. അദ്ദേഹത്തെ നമുക്ക് ശരിക്കും ഒരു സിനിമാക്കാരനായിട്ട് കൂട്ടാന്‍ പറ്റില്ല, അപ്പോ ഇവര് മൂന്ന് പേരും തന്നെയാണ് കൂടുതല്‍ ബഹുമാനം തോന്നുന്ന വ്യക്തികള്‍', ബാബുരാജ് പറഞ്ഞു. അതേസമയം ബ്ലാക്ക് കോഫിയാണ് ബാബുരാജിന്‌റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്‌റെ രണ്ടാം ഭാഗമായിട്ടാണ് സിനിമ എത്തിയത്. കുക്ക് ബാബുവായി ബാബുരാജ് വീണ്ടും എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്‌റെ ചരിത്ര സിനിമയായ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തില്‍ ഒരു റോളില്‍ ബാബുരാജും എത്തുന്നുണ്ട്. പ്രിയദര്‍ശന്‌റെ സംവിധാനം ചെയ്ത സിനിമയിലെ നടന്‌റെ ക്യാരക്ടര്‍ പോസ്റ്റര്‍ മുന്‍പ് പുറത്തുവന്നിരുന്നു.


Click it and Unblock the Notifications