മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും, മൃഷ്ടാന്നം തിന്നാനും മാത്രമാകരുത് സംഘടന; ബാബുരാജ്

മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും, മൃഷ്ടാന്നം തിന്നാനും മാത്രമാകരുത് സംഘടന, ഇമേജ് നോക്കുന്ന താരങ്ങള്‍ സ്ഥാനമുപേക്ഷിക്കൂ എന്ന് ബാബുരാജ്

By Rohini

നടി ആക്രമിയ്ക്കപ്പെട്ടതും അതിന്റെ പേരില്‍ ജനപ്രിയ നായകന്‍ വേട്ടയാടപ്പെടുന്നതുമാണ് ഇന്ന് കേരളത്തിലെ ചര്‍ച്ചാ വിഷയം. രാഷ്ട്രീയ കാര്യങ്ങളൊക്കെ മാറി നില്‍ക്കുന്നു. പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമാകുമ്പോഴും താരസംഘടനയായ അമ്മ ആ ഗൗരവം കാണിയ്ക്കുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ സിനിമയിലെന്ന പോലെ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അമ്മയുടെ തലപ്പത്തിരിയ്ക്കുന്നവര്‍.

ജൂണ്‍ 28 ന് നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിനെതിരെ സിനിമാ - സാമൂഹ്യ - രാഷ്ട്രീയ പ്രമുഖര്‍ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. സംവിധായകന്‍ ആഷിഖ് അബുവും ജോയ് മാത്യുവുമൊക്കെ സിനിമയില്‍ നിന്നു കൊണ്ടാണ് അമ്മയുടെ നിലപാടുകളെ വിമര്‍ശിച്ചത്. ഇപ്പോഴിതാ നടന്‍ ബാബുരാജും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം. നടന്റെ വാക്കുകളിലൂടെ,

ഇങ്ങനെ മതിയോ

ഇങ്ങനെ മതിയോ

ഇങ്ങനെ മതിയോ? എന്ന തലക്കെട്ടോടെയാണ് ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ, അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്, കൈനീട്ടം കൊടുക്കുന്നുണ്ട്, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് എല്ലാം ശരി തന്നെ എന്നാലും, പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ എന്ന് സംശയം.

തലപ്പത്ത് ഇരിക്കുന്നവര്‍

തലപ്പത്ത് ഇരിക്കുന്നവര്‍

തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ അല്ലെങ്കില്‍ അവര്‍ക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്.

ഇമേജ് നോക്കുന്നവര്‍ സ്ഥാനമൊഴിയൂ

ഇമേജ് നോക്കുന്നവര്‍ സ്ഥാനമൊഴിയൂ

പല നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കും എത്ര നാള്‍ ഹാസ്യത്തിലൂടെ മറുപടി നല്‍കി അംഗങ്ങളുടെ കണ്ണടപ്പിക്കാന്‍ സാധിക്കും. ജനങ്ങള്‍ എല്ലാം നോക്കി കാണുന്നുണ്ട്. ഇത്തരത്തില്‍ അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്മാര്‍ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാന്‍ ഉള്ളത്.

എനിക്കുണ്ടായ അനുഭവം

എനിക്കുണ്ടായ അനുഭവം

ഞാനൊരു അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതില്‍ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല അത് പോട്ടെ എനിക്കതില്‍ പരാതിയില്ല. എന്നാലും ഞാന്‍ താമസിക്കുന്ന ഞാന്‍ വോട്ടറായ ആലുവ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എംപി കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

പ്രസ്ഥാനത്തെ തകര്‍ക്കാനല്ല

പ്രസ്ഥാനത്തെ തകര്‍ക്കാനല്ല

പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വരികളായി ഇതിനെ കാണരുത് എന്നാല്‍ ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാകുന്നു. നടീ-നടന്മാര്‍ പൊതുവെ പ്രതികരണശേഷി നഷ്ടപെട്ടവരാണ് എന്ന് മുദ്രകുത്തല്‍ ഇനിയെങ്കിലും മാറ്റിയെടുക്കണം, അതെ ഞാനീ വിശദീകരണത്തിലൂടെ ഉദ്ദേശിച്ചുള്ളൂ

സംഘടന നിലകൊള്ളേണ്ടത്

സംഘടന നിലകൊള്ളേണ്ടത്

ഒരു കാര്യം ഓര്‍ക്കുക ഒരംഗം സംഘടനയില്‍ അംഗത്വം എടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വര്‍ഷത്തിലൊരിക്കല്‍ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേള്‍ക്കാനും ഉച്ചയ്ക്ക് മൃഷ്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരല്‍ മാത്രമാകരുത് സംഘടന- വിഷമത്തോടെ ബാബുരാജ് എഴുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X