മലയാളത്തിലിതാ മറ്റൊരു മായാമോഹിനി
സിനിമയില്‍ പെൺവേഷം കെട്ടിയാടിയ നടന്മാർ ഒട്ടേറെയാണ്. 'തില്ലാന തില്ലാന' എന്ന ചിത്രത്തില്‍ കൃഷ്ണ, 'മായാമോഹിനി'യില്‍ ദിലീപ്, 'നാറാണത്തു തമ്പുരാനി'ല്‍ ജയറാം ഹാസ്യത്തിന് വേണ്ടി ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ അങ്ങനെ നീളുന്ന ആ നിര. 'കാവ്യ തലൈവ' എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പെണ്‍വേഷം കെട്ടി അഭിനയിച്ചതായിരുന്നു ഒടുവില്‍ കിട്ടിയ വാര്‍ത്ത.
മലയാളത്തില്‍ വീണ്ടുമൊരു മായാമോഹിനി പിറന്നിരിക്കുകയാണ്. ബാബു രാജ്! വ്യത്യസ്ത വേഷങ്ങളില്‍ പരീക്ഷണം തുടരുന്ന മലയാളത്തിലെ മറ്റൊരു നടനാണ് ബാബുരാജ്. വിറപ്പിയിക്കുന്ന വില്ലന്‍ വേഷത്തില്‍ നിന്ന് പെട്ടന്നാണ് താരം കോമഡിയിലേക്ക് തിരിഞ്ഞ് കുടുകുടാ ചിരിരപ്പിക്കാന്‍ തുടങ്ങിയത്. ആദ്യം അത് അവിശ്വസിനയമായി തോന്നിയെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ ബാബുരാജ് പ്രേക്ഷകര്‍ക്ക് ചിരിവിരുന്നൊരുക്കി.

പെണ്‍വേഷം കെട്ടിയാണ് ഇത്തവണ ബാബുരാജ് കാണികളെ ചിരിപ്പിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ബാബുരാജിന്റെ ഈ സ്ത്രീവേഷം. കടും പിങ്ക് നിറത്തിലുള്ള, സ്വര്‍ണ്ണക്കസവുകളുള്ള സാരിയും തിളങ്ങുന്ന ആഭരണവും മുല്ലപ്പൂവും നെറ്റിയിലെ ചന്ദനക്കുറിയുമൊക്കെയായപ്പോള്‍ ബാബുരാജ് ശരിക്കുമൊരു മലയാളി പെണ്‍കുട്ടിയായി.
ഫേസ്ബുക്കിലൂടെയാണ് ബാബുരാജ് തന്റെ പുതിയ രൂപമാറ്റം കാണികളെ കാണിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ഈ സുന്ദരിയ്ക്ക് ഫേസ്ബുക്കില്‍ ലഭിയ്ക്കുന്നുണ്ട്. നവാഗതനായ ദിലീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ഠമാര്‍ പഠാര്‍ ഒക്ടോബർ 2 ന് തിയേറ്ററിലെത്തും. അപ്പോള്‍ കാണാം ബാബുരാജിന്റെ വിശ്വരൂപം


Click it and Unblock the Notifications











