»   » മമ്മൂട്ടിയുടെ കൂളിങ് ഗ്ലാസ് ആസിഫ് അലി ഇടേണ്ട!!

മമ്മൂട്ടിയുടെ കൂളിങ് ഗ്ലാസ് ആസിഫ് അലി ഇടേണ്ട!!

Posted By:
Subscribe to Filmibeat Malayalam
Asif Ali-Baburaj
മലയാള സിനിമയില്‍ കൂളിങ് ഗ്ലാസിടാനുള്ള അധികാരം ചിലര്‍ക്ക് മാത്രമേ ഉള്ളൂവെന്നും അവരുടെ അവകാശികളായി മറ്റു ചിലര്‍ രംഗത്തു വന്നിട്ടുണ്ടെന്നും ബാബുരാജ്. യുവതാരം ആസിഫിന്റെ കൂളിങ് ഗ്ലാസ് അഴിപ്പിച്ചുവെച്ചു കൊണ്ടുള്ള ബാബുരാജിന്റെ ഈ ഡയലോഗ് ആര്‍ക്കെതിരെയുള്ള ഒളിയമ്പാണെന്ന് മനസ്സിലാക്കാന്‍ വലിയ 'പുത്തി'യൊന്നും വേണ്ട.

മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകരായെത്തിയപ്പോഴാണ് ബാബുരാജും ആസിഫ് അലിയും തമാശകളിലൂടെയും ഈ കൊച്ചുപാരകളും ഒളിയമ്പുകളുമൊക്കെ എടുത്തുപ്രയോഗിച്ചത്. മോളിവുഡിലെ താരരാജക്കന്മാരെയും സംഘടനകളെയും തോണ്ടാനുള്ള ധൈര്യവും വേദിയില്‍ ഇവര്‍ കാണിച്ചു.

കൂളിങ് ഗ്ലാസ് ധരിച്ചുവന്ന ആസിഫിനോട് അതിനുള്ള യോഗ്യതയില്ലെന്ന് ബാബുരാജ് പറഞ്ഞുകൊടുത്തപ്പോള്‍ ആ ഷോ താന്‍ കണ്ടുവെന്നായിരുന്നു ആസിഫിന്റെ മറുപടി. ഇനി ഞാനെങ്ങാന്‍ കൂളിങ് ഗ്ലാസിട്ടാല്‍ വിലക്ക് വരാന്‍ സാധ്യതയുണ്ടോയെന്നും ആസിഫ് അലി ആശങ്ക പ്രകടിപ്പിച്ചു. ശരിയാ, മിണ്ടിയാല്‍ വിലക്കുന്ന കാലമാണിതെന്നു പറഞ്ഞ് ബാബുരാജ് ഇതിനെ പിന്താങ്ങിയത് ആരുടെയൊക്കെയോ 'അമ്മ'യ്ക്ക് കൊണ്ടുകാണണം.

മൊബൈല്‍ ഫോണെടുക്കാന്‍ മടിയുള്ള മലയാള നടനെന്ന ബാബുരാജിന്റെ ചോദ്യത്തിന് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു ആസിഫിന്റെ മറുപടി. സെലിബ്രറ്റി ക്രിക്കറ്റില്‍ കളിയ്ക്കാനിറങ്ങാത്തതിന്റ കാരണവും ആസിഫ് അലി ബാബുരാജിന് മനസ്സിലാക്കി കൊടുത്തു.

പള്‍സര്‍ ബൈക്കില്‍ ഗുണ്ടാവേഷത്തിലും പിന്നീട് ഷെര്‍വാണിയുമൊക്കെ ധരിച്ചെത്തിയാണ് ഇരുവരും കാണികളെ കയ്യിലെടുത്തത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam