ലാലേട്ടന്റെ വക ബാബുരാജിന് ഫൈനല്‍ ടച്ച്! മരക്കാര്‍ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടന്‍

By Prashant V R

വില്ലന്‍ വേഷങ്ങളിലും സഹനടനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ സെറ്റില്‍ മോഹന്‍ലാലിനൊപ്പമുളള ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരുന്നത്. ഫൈനല്‍ ടച്ച് ഫ്രം ലാലേട്ടന്‍ എന്ന ക്യാപ്ഷനോടെയാണ് ബാബുരാജ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ചിത്രീകരണത്തിനിടെ ബാബുരാജിന് മേക്കപ്പിടുകയാണ് മോഹന്‍ലാല്‍. ഇവര്‍ക്ക് സമീപം മേക്കപ്പ്മാന്‍ പട്ടണം റഷീദും ഒപ്പമുണ്ട്.

mohanlal

ഇതേ സെറ്റില്‍ നിന്നുളള മറ്റൊരു ചിത്രം കഴിഞ്ഞ ദിവസം മോഹന്‍ലാലും പങ്കുവെച്ചിരുന്നു. പ്രത്യേക തരത്തിലുളള കണ്ണാടിയും തൊപ്പിയും അണിഞ്ഞ് കൊട്ടാരസമാനമായ സെറ്റില്‍ ഇരുന്നായിരുന്നു മോഹന്‍ലാലിന്റെ ചിത്രം എടുത്തത്. അതേസമയം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് വ്യാപനം കാരണമാണ് മാറ്റിവെക്കേണ്ടി വന്നത്.

നൂറ് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. മോളിവുഡിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ എത്തുന്നത്. മലയാളത്തിനൊപ്പം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ബാഹുബലിക്ക് വേണ്ടി കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിലാണ് മരക്കാറിന്റെയും ആര്‍ട്ട് ഡയറക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മരക്കാര്‍ എത്തുന്നത്. നേരത്തെ യു/എ സര്‍ട്ടിഫിക്കറ്റാണ് മരക്കാറിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ബിഗ് ബഡ്ജറ്റ് ചിത്രം പ്രധാനമായും ചിത്രീകരിച്ചത്. മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: mohanlal baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X