ആ സിനിമയില്‍ അഭിനയിക്കാനായി കൂടുതല്‍ പ്രതിഫലം ചോദിച്ചു! അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ബാബുരാജ്!
കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ഭീഷ്മാചാര്യറിലൂടെയാണ് ബാബുരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലന്‍ വേഷത്തിലൂടെയായിരുന്നു അദ്ദേഹമെത്തിയത്. പിന്നീടങ്ങോട്ട് നിവധി സിനിമകളിലാണ് അദ്ദേഹം വില്ലനായെത്തിയത്. ചുവന്ന കണ്ണുകളും പേടിപ്പെടുത്തുന്ന ഡയോലഗുകളുമായിരുന്നു ഒരുകാലത്ത് താരത്തിന്റെ മുഖമുദ്ര. തമിഴിലും തെലുങ്കിലുമൊക്കെ എത്തിയിരുന്നുവെങ്കിലും വില്ലനില്‍ നിന്നും മോചനമുണ്ടായിരുന്നില്ല. എന്നാല്‍ ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് താരത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞത്. മനുഷ്യമൃഗമെന്ന സിനിമ സംവിധാനം ചെയ്യുന്നതിനിടയിലായിരുന്നു ഈ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.
ഈ സിനിമ ഒഴിവാക്കുന്നതിനായി അന്ന് താന്‍ വലിയ തുക പ്രതിഫലമായി ചോദിച്ചിരുന്നുവെന്നും അവര്‍ താന്‍ പറഞ്ഞ തുക തരാന്‍ സമ്മാതിക്കുകയായിരുന്നുവെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. വില്ലന്‍മാര്‍ തമാശയുമായെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നുവെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ അത് അസ്ഥാനത്താവുകയായിരുന്നു. കോമഡി പറയാന്‍ കഴിയുമോ എന്ന സംശയമൊന്നും ഉണ്ടായിരുന്നില്ല. തമാശയൊക്കെ പറഞ്ഞ് നടക്കുന്നയാളായതിനാല്‍ അത് വലിയ വിഷയമായിരുന്നില്ല. താന്‍ കഥാപാത്രമായി മാറിയപ്പോള്‍ സെറ്റിലുള്ളവരെല്ലാം ചിരിക്കുകയായിരുന്നുവെന്നും സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് അപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയിലെ കുടിയനെക്കുറിച്ചായിരുന്നു താന്‍ പിന്നീട് ആശങ്കപ്പെട്ടത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. മദ്യപിച്ച് വരുന്ന കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്നായിരുന്നു സംശയം. മിമിക്രിക്കാര്‍ കുടിയന്‍ കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയതാണ്, താന്‍ ചെയ്താല്‍ ജനം സ്വീകരിക്കുമോയെന്നായിരുന്നു ആശങ്ക. അതിലെ പല കോമഡികളും താന്‍ കൈയ്യില്‍ നിന്നിട്ടതാണെന്നും ബാബുരാജ് പറയുന്നു.


Click it and Unblock the Notifications











