സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നുണ്ട്! വാണി വിശ്വനാഥ് തിരിച്ചെത്തുമെന്ന് ബാബുരാജ്! കാണൂ!

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളിലൊരാളാണ് വാണി വിശ്വനാഥും ബാബുരാജും. വില്ലനും നായികയുമായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു വാണിയും സ്വീകരിച്ചത്. ഒരുകാലത്ത് നിറഞ്ഞുനിന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടക്കാലത്ത് വാണി രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. അപ്പോഴും ആരാധകര്‍ കാത്തിരുന്നത് സിനിമയിലേക്കുള്ള തിരിച്ചുവരവിനായിട്ടായിരുന്നു.

മക്കളുടെ കാര്യങ്ങളും മറ്റുമായി ആകെ തിരക്കിലാണ് വാണിയെന്നും മകള്‍ ഇപ്പോള്‍ പത്താം ക്ലാസിലാണെന്നും ബാബുരാജ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹത്തോട് വാണി വിശ്വനാഥിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചത്. വാണി അധികം വൈകാതെ തന്നെ തിരിച്ചെത്തുമെന്നും അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയതാണ് വാണി, സിനിമയാണ് അവര്‍ക്കെല്ലാമെന്നും അദ്ദേഹം പറയുന്നു. വാണി സിനിമയിലേക്കെത്തുമെന്നും പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നുമൊക്കെയുള്ള പ്രവചനം ശരിയായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഈ താരം.

Vani Viswanath

മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും വാണിക്ക് ലഭിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ മികവിനോടായിരുന്നു ആരാധകര്‍ക്ക് കൂടുതലിഷ്ടം. പതിവില്‍ നിന്നും വ്യത്യസ്തമായി അത്തരം വേഷങ്ങളായിരുന്നു താരത്തിനെ കാത്തിരുന്നതും. സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് വാണിയും ബാബുരാജും പ്രണയത്തിലാവുന്നതും ആ ബന്ധം വിവാഹത്തിലേക്കെത്തുന്നതും. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന് ആരാധകര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തയുമായാണ് ബാബുരാജ് ഇപ്പോഴെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X